നെറ്റ്‌ഫ്ലിക്‌സിലെ എല്ലാ ഉള്ളടക്കവും ഒറ്റ സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാം! 1.02 പെറ്റാബിറ്റ്! ലോകത്തെ ഏറ്റവും വേഗമാര്‍ന്ന ഇന്‍റര്‍നെറ്റ് സൃഷ്ടിച്ച് ജപ്പാന്‍

Published : Jul 11, 2025, 11:16 AM ISTUpdated : Jul 11, 2025, 12:17 PM IST
Tamil Nadu government internet scheme

Synopsis

ഈ ഇന്‍റര്‍നെറ്റ് വേഗം ഉപയോഗിച്ച് ഒരുകോടി 8K അൾട്രാ-എച്ച്ഡി വീഡിയോകൾ ഒരേസമയം സ്ട്രീം ചെയ്യാൻ കഴിയും

ടോക്കിയോ: നെറ്റ്‌ഫ്ലിക്‌സിലെ എല്ലാ ഉള്ളടക്കവും ഒറ്റ സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞാലോ! അതൊക്കെ നടക്കുമോ എന്ന് ചോദിക്കാന്‍ വരട്ടേ, ഒരുകോടി 8K അൾട്രാ-എച്ച്ഡി വീഡിയോകൾ ഒരേസമയം സ്ട്രീം ചെയ്യാൻ ശേഷിയില്‍ സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ് (1,020,000 gigabits per second) ഇന്‍റര്‍നെറ്റ് വേഗത കൈവരിച്ചിരിക്കുകയാണ് ജപ്പാനിലെ ഗവേഷകര്‍. പതിവ് ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഈ കണ്ടെത്തല്‍ ലോകത്തിന്‍റെ ഇന്‍റര്‍നെറ്റ് ഭാവിയെ തിരുത്തിയെഴുതും എന്നാണ് അനുമാനം.

1.02 പെറ്റാബിറ്റ് വേഗമേ!

ദശലക്ഷക്കണക്കിന് 8കെ വീഡിയോകള്‍ ഒരേസമയം സ്ട്രീമിംഗ് ചെയ്യാനും സ്‌‌പ്ലിറ്റ് സെക്കന്‍ഡില്‍ എല്ലാ ഗെയിമും ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്ന ഇന്‍റര്‍നെറ്റ് വേഗമാണ് ജപ്പാനില്‍ തെളിയിച്ചിരിക്കുന്നത്. ജപ്പാന്‍ കൈവരിച്ച 1.02 പെറ്റാബിറ്റ് ലോകത്തെ ഏറ്റവും വേഗമാര്‍ന്ന ഇന്‍റര്‍നെറ്റ് സാങ്കേതികവിദ്യയാണ് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് ഈ അതിശയവേഗത്തിലുള്ള ഇന്‍റര്‍നെറ്റ് ജപ്പാനില്‍ അവതരിപ്പിക്കപ്പെട്ടത്. സെക്കന്‍ഡില്‍ കണ്ണുതള്ളിക്കുന്ന 1.02 പെറ്റാബിറ്റ് വേഗത്തില്‍ ഡാറ്റ അയച്ച് ജപ്പാനിലെ നാഷണര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി (എന്‍ഐസിടി)യിലെ ഗവേഷകര്‍ 2025 ജൂണില്‍ ചരിത്രമെഴുതുകയായിരുന്നു.

1.02 പെറ്റാബിറ്റ് ഇന്‍റര്‍നെറ്റ് വേഗത ജപ്പാന്‍ കൈവരിച്ചത് ഒരു ലാബ് ടെക്‌നിക് അല്ലായെന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന അതേതരം ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ ഉപയോഗിച്ചാണ് എന്‍ഐസിടി ഡാറ്റ ട്രാന്‍സ്‌മിറ്റ് ചെയ്തത്. എന്നാലിതില്‍ നാല് കോറുകളും 50-ലധികം പ്രകാശദൈര്‍ഘ്യങ്ങളുമുണ്ടായിരുന്നു. 51.7 കിലോമീറ്റര്‍ ദൂരം വരെ ഈ അതിശയ വേഗത കൈവരിക്കാന്‍ കഴിഞ്ഞുവെന്നത് വ്യാവസായികാടിസ്ഥാനത്തില്‍ 1.02 പെറ്റാബിറ്റ് വേഗ പ്രായോഗികമാണ് എന്ന് തെളിയിക്കുന്നു.

ഇത്ര വേഗത്തില്‍ പോയിട്ടെന്തിന്!

എന്തിനാണ് ഇത്രയധികം ഇന്‍റര്‍നെറ്റ് വേഗത ഉപയോഗിക്കുക എന്ന സംശയം ചിലപ്പോള്‍ പലര്‍ക്കും കാണും. സാധാരണ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ലഭ്യമാകാന്‍ പോകുന്ന ടെക്‌നോളജിയായിരിക്കില്ല ഇത്. മറിച്ച്, ആഗോള എഐ വളര്‍ച്ചയെ അടക്കമുള്ള സാങ്കേതിക വിപ്ലവത്തെ ത്വരിതപ്പെടുത്താന്‍ ഈ പുത്തന്‍ നേട്ടത്തിനാകുമെന്നതാണ് ശ്രദ്ധേയം. വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഡാറ്റ സെന്‍ററുകളെ അതിവേഗത്തില്‍ ബന്ധിപ്പിക്കാന്‍ ഈ സാങ്കേതികവിദ്യക്കാകും. വളരെയധികം ഡാറ്റ ആവശ്യമുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എഐ, റിയല്‍-ടൈം ട്രാന്‍സ്‌ലേഷന്‍ ടൂള്‍സ്, ഓട്ടോണമസ് വെഹിക്കിള്‍സ് എന്നിവയ്ക്ക് ഈ ഇന്‍റര്‍നെറ്റ് വേഗം തുണയാകും.

ഇതിന് പുറമെ വീഡിയോ, ഗെയിം സ്ട്രീമിംഗ്, ഡൗണ്‍ലോഡിംഗ് എന്നിവയെല്ലാം വളരെ വേഗത്തില്‍ സാധ്യമാകും. 1.02 പെറ്റാബിറ്റ് വേഗതയുണ്ടെങ്കില്‍ 10 ദശലക്ഷം 8K അൾട്രാ-എച്ച്ഡി വീഡിയോകൾ ഒരേസമയം സ്ട്രീം ചെയ്യാൻ കഴിയും. ടോക്കിയോയിലെയും ന്യൂയോര്‍ക്കിലേയും എല്ലാ ജനങ്ങള്‍ക്കും ഉയര്‍ന്ന ക്വാളിറ്റിയിലുള്ള വീഡിയോ സ്ട്രീം ചെയ്യാന്‍ ഈ വേഗം മതിയാകും. ഒറ്റ സെക്കന്‍ഡ് കൊണ്ട് 1,27,500 വര്‍ഷത്തെ പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഈ വേഗം ധാരാളം. വിക്കിപീഡിയയുടെ എല്ലാ ഉള്ളടക്കങ്ങളും ഒരു സെക്കൻഡിൽ 10,000 തവണ ബാക്കപ്പ് ചെയ്യാനും കഴിയുമെന്നത് മറ്റൊരു അത്ഭുതം.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആർ-സീരീസിലെ ഏറ്റവും ശക്തമായ സ്മാർട്ട്‌ഫോൺ; വൺപ്ലസ് 15 R ഇന്ത്യയിൽ പുറത്തിറങ്ങി
പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്