ഗൂഗിള്‍ എന്ന വന്‍മരത്തെ വീഴ്ത്താന്‍ 'കോമറ്റ്' എഐ വെബ് ബ്രൗസര്‍ അവതരിപ്പിച്ച് പെര്‍പ്ലെക്സിറ്റി

Published : Jul 11, 2025, 09:55 AM ISTUpdated : Jul 15, 2025, 12:23 PM IST
Comet AI Web Browser

Synopsis

സെര്‍ച്ച് രംഗത്ത് ഗൂഗിളിന്‍റെ മേധാവിത്വം തകര്‍ക്കുമോ പെര്‍പ്ലെക്സിറ്റി എഐയുടെ കോമറ്റ് എഐ വെബ് ബ്രൗസര്‍ എന്ന് ആകാംക്ഷ

കാലിഫോര്‍ണിയ: സെര്‍ച്ച് രംഗത്ത് ഗൂഗിള്‍ ക്രോമിന്‍റെ അപ്രമാദിത്വം അവസാനിപ്പിക്കുമോ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ പെര്‍പ്ലെക്സിറ്റി എഐ? ചുരുങ്ങിയ കാലം കൊണ്ട് എഐ രംഗത്ത് വലിയ ശ്രദ്ധ നേടിയ പെര്‍പ്ലെക്സിറ്റി ഇപ്പോള്‍ 'കോമറ്റ്' എന്ന പേരില്‍ സ്വന്തം എഐ വെബ് ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുകയാണ്. എജന്‍റിക് എഐ കരുത്തോടെയാണ് കോമറ്റ് വെബ് ബ്രൗസറിന്‍റെ വരവ്.

ഓപ്പണ്‍എഐയുടെ സെര്‍ച്ച്ജിപിടിക്കും ഗൂഗിളിന്‍റെ എഐ മോഡിനും ശേഷം പെര്‍പ്ലെക്സിറ്റി എഐ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കരുത്തിലുള്ള വെബ് ബ്രൗസര്‍ അവതരിപ്പിച്ചിരിക്കുകയാണ്. കോമറ്റ് എന്നാണ് ഇതിന്‍റെ പേര്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക മാത്രമല്ല, നിങ്ങള്‍ക്കായി ജോലികള്‍ ചെയ്യാന്‍ കഴിയുന്ന ഏജന്‍റ് എന്ന നിലയിലാണ് കോമറ്റിനെ പെര്‍പ്ലെക്സിറ്റി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കോമറ്റിലേക്ക് പെര്‍പ്ലെക്സിറ്റി എഐയെ നേരിട്ട് സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വിവര്‍ത്തനം ചെയ്യാനും സംഗ്രഹിക്കാനുമൊക്കെ ബ്രൗസറിനുള്ളില്‍ വച്ച് തന്നെ കഴിയും.

ഏജന്‍റിക് എഐ കരുത്ത്

എഐ അധിഷ്‌ഠിത സ്റ്റാര്‍ട്ടപ്പായ പെര്‍പ്ലെക്സിറ്റി എഐ അതിശക്തമായ മത്സരം നടക്കുന്ന ബ്രൗസര്‍ വിപണിയിലേക്ക് കടന്നിരിക്കുകയാണ്. ഏജന്‍റിക് എഐയുടെ സഹായത്തോടെ സാമ്പ്രദായിക സെര്‍ച്ച് രീതികളെ മറിക്കാന്‍ കോമറ്റിലൂടെ കഴിയുമെന്നാണ് പെര്‍പ്ലെക്സിറ്റി എഐയുടെ പ്രതീക്ഷ. ഏജന്‍റിക് എഐയ്ക്ക് ടാസ്‌കുകള്‍ ലഘൂകരിക്കാനും എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കാനും കഴിയുമെന്നും കമ്പനി പറയുന്നു. വിവിധ സേവനങ്ങള്‍ അനായാസം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് കോമറ്റിന്‍റെ ഇന്‍റര്‍ഫേസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കോമറ്റ് അസിസ്റ്റന്‍റ് എന്ന ബില്‍ട്ട്-ഇന്‍ എഐ അസിസ്റ്റന്‍റും ബ്രൗസറിനൊപ്പം അവതരിപ്പിച്ചു. വിവരങ്ങള്‍ സംഗ്രഹിക്കാനും, ഉത്പന്നങ്ങള്‍ താരതമ്യം ചെയ്യാമും, വര്‍ക്ക്‌ഫ്ലോ ലഘൂകരിക്കാനും, മീറ്റിംഗുകള്‍ ഷെഡ്യൂള്‍ ചെയ്യാനുമെല്ലാം ഈ എഐ അസിസ്റ്റന്‍റിനെ ബ്രൗസറില്‍ ആശ്രയിക്കാം.

എഐഓവര്‍വ്യൂസ്, ഗൂഗിള്‍ എഐ മോഡ്, സെര്‍ച്ച്ജിപിടി തുടങ്ങിയ ഭീമന്‍മാരെ വീഴ്‌ത്താന്‍ പെര്‍പ്ലെക്സിറ്റി എഐയുടെ കോമറ്റിനാകുമോയെന്ന് കാത്തിരുന്നറിയാം. എഐ വെബ് ബ്രൗസറായ കോമറ്റ് നിലവില്‍ പെര്‍പ്ലെക്സിറ്റി മാക്സ് സബ്‌സ്ക്രൈബര്‍മാര്‍ക്കും വെയിറ്റ്‌ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഒരു ചെറിയ കൂട്ടം ക്ഷണിതാക്കൾക്കും മാത്രമേ ലഭ്യമായിട്ടുള്ളൂ. ആദ്യഘട്ടത്തില്‍ വിന്‍ഡോസ്, മാക് സിസ്റ്റങ്ങള്‍ വഴി കോമറ്റ് ആക്‌സസ് ചെയ്യാം. വരും മാസങ്ങളില്‍ കൂടുതല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് പെര്‍പ്ലെക്സിറ്റി എഐയുടെ കോമറ്റ് വെബ് ബ്രൗസര്‍ എത്തും. ആഗോള ലോഞ്ചും വൈകാതെയുണ്ടാകും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

2025ല്‍ ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ നടന്നത് 26 കോടി സൈബര്‍ ആക്രമണങ്ങള്‍- സെക്രൈറ്റ് റിപ്പോര്‍ട്ട്
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ