ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ലീക്ക്, ചോര്‍ന്നത് 16 ബില്യൺ പാസ്‌വേഡുകൾ; എങ്ങനെ ഫേസ്‌ബുക്ക് അടക്കമുള്ള അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം

Published : Jun 21, 2025, 09:07 AM ISTUpdated : Jun 21, 2025, 09:10 AM IST
data breach

Synopsis

കോടിക്കണക്കിന് ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ അക്കൗണ്ടുകള്‍ അപകടത്തില്‍, ചോര്‍ന്നത് 16 ബില്യൺ പാസ്‌വേഡുകൾ

കാലിഫോര്‍ണിയ: ആപ്പിൾ, ഫേസ്ബുക്ക്, ഗൂഗിൾ, ടെലിഗ്രാം എന്നിവ ഉൾപ്പെടെ നിരവധി വൻകിട ടെക്- സോഷ്യല്‍ മീഡിയ കമ്പനികളുടെ 16 ബില്യണിലധികം പാസ്‌വേഡുകളും ലോഗിൻ ക്രെഡൻഷ്യലുകളും ചോർന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഇപ്പോൾ അപകടത്തിലായിരിക്കുകയാണ് എന്ന് രാജ്യാന്തര മാധ്യമമായ ഫോബ്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഡാറ്റാബേസ് ചരിത്രത്തിലെ ഏറ്റവും വലിയ ചോർച്ചയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ലോകം ഞെട്ടിയ വിവര ചോര്‍ച്ച

ഈ ചോർച്ച മൂലം ഫിഷിംഗ് തട്ടിപ്പ്, ഡാറ്റ മോഷണം, അക്കൗണ്ട് ഹാക്കിംഗ് തുടങ്ങിയ പ്രശ്‍നങ്ങൾ ആളുകൾക്ക് നേരിടേണ്ടി വന്നേക്കാം. അതേസമയം, ചോർന്നത് ആളുകളുടെ വർഷങ്ങളായി ഇന്‍റർനെറ്റിൽ ഉള്ള പഴയ ഡാറ്റയല്ല എന്നും സുരക്ഷാ ഗവേഷകർ പറയുന്നു. ഇൻഫോസ്റ്റീലേഴ്‌സ് മാൽവെയർ വഴി ശേഖരിച്ച പുതിയ ഡാറ്റകളാണ് ചോർന്നതിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ടുകൾ. ഈ മാൽവെയർ പ്രോഗ്രാം ആളുകളുടെ ഡാറ്റ രഹസ്യമായി മോഷ്ടിക്കുന്നു. ഈ മോഷ്ടിച്ച ഡാറ്റയിൽ യൂസർ നെയിമുകളും പാസ്‌വേഡുകളും അടങ്ങിയിരിക്കുന്നു, മാൽവെയർ ഉപയോക്താക്കളുടെ ഫോണുകളിൽ നിന്നും ഡാറ്റ മോഷ്‍ടിച്ച് ഹാക്കർക്ക് അയയ്ക്കുന്നു. ഹാക്കർമാർക്ക് ഈ ഡാറ്റ നേരിട്ട് ഉപയോഗിക്കാം അല്ലെങ്കിൽ ഡാർക്ക് വെബ് ഫോറങ്ങളിൽ വിൽക്കാം.

ചോർന്ന ഡാറ്റയിൽ വ്യത്യസ്‍ത സേവനങ്ങൾക്കായുള്ള ഉപയോക്താക്കളുടെ ലോഗിൻ വിവരങ്ങൾ അടങ്ങിയിരിക്കുന്നതായാണ് വിവരം. ഫേസ്ബുക്ക്, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഉപയോക്താക്കളുടെ ഇമെയിലുകളിൽ നിന്നുള്ള വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഗിറ്റ്ഹബിലെ ഡെവലപ്പർമാരുടെ അക്കൗണ്ട് വിശദാംശങ്ങളും ചില സർക്കാർ പോർട്ടലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

വെബ്‌സൈറ്റ് ലിങ്ക്, തുടർന്ന് യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഉൾപ്പെടുന്ന ഒരു ഫോർമാറ്റിലാണ് മിക്ക വിവരങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഇത് സൈബർ ആക്രമണകാരികൾക്ക് ചോര്‍ന്ന ഡാറ്റകള്‍ ഉപയോഗിക്കാൻ എളുപ്പമാക്കുന്നു. വിദഗ്‌ധർ ഈ ചോർച്ചയെ 'ആഗോള സൈബർ കുറ്റകൃത്യങ്ങൾക്കുള്ള ഒരു ബ്ലൂപ്രിന്‍റ്' എന്ന് വിളിക്കുന്നു. ഇതിൽ 30 വലിയ ഡാറ്റാ സെറ്റുകൾ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഓരോ ഡാറ്റാ സെറ്റിലും ദശലക്ഷക്കണക്കിന് മുതൽ കോടിക്കണക്കിന് വരെ ലോഗിൻ ക്രെഡൻഷ്യലുകൾ അടങ്ങിയിരിക്കുന്നു. മോഷ്ടിക്കപ്പെട്ട ലോഗിൻ ക്രെഡൻഷ്യലുകളുടെ ആകെ എണ്ണം 16 ബില്യണിൽ കൂടുതലാണ്.

അക്കൗണ്ടുകള്‍ എങ്ങനെ സുരക്ഷിതമാക്കാം

ഈ ചോർച്ചയിൽ നിന്നും സ്വയം പരിരക്ഷിക്കുന്നതിന് നിങ്ങളുടെ പാസ്‌വേഡ് ഉടൻ മാറ്റണം എന്ന് വിദഗ്ധർ പറയുന്നു. ഇതിനുപുറമെ, നിങ്ങളുടെ അക്കൗണ്ടുകൾക്കായി ടു-ഫാക്ടർ ഓതന്‍റിഫിക്കേഷൻ ഓണാക്കി പാസ്‌വേഡ് മാനേജ്‌മെന്‍റ് സംവിധാനവും ഉപയോഗിക്കുക.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

നിശബ്‌ദമായി രണ്ട് റീചാര്‍ജ് പ്ലാനുകള്‍ പിന്‍വലിച്ച് എയര്‍ടെല്‍; വരിക്കാര്‍ക്ക് തിരിച്ചടി
ജാഗ്രതൈ! ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടിച്ച് കണക്കുകള്‍