വീട്ടിൽ വൈഫൈ തരംഗം പരക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Published : Aug 01, 2017, 07:47 PM ISTUpdated : Oct 04, 2018, 07:11 PM IST
വീട്ടിൽ വൈഫൈ തരംഗം പരക്കാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Synopsis

വൈദ്യുതിയും വെള്ളവും പോലെ  ഇപ്പോള്‍ ഇൻറർനെറ്റ്​ വൈഫൈ സൗകര്യവും അടിസ്​ഥാന ആവശ്യമായി മാറുന്നു. മിക്ക ഇൻറർനെറ്റ്​ സേവനദാതാക്കളും ബേസിക്​ മോഡം/ റൂട്ടർ ആണ്​ തൊടാനാകാത്ത ഭാഗങ്ങളിൽ സ്​ഥാപിച്ചുപോകുന്നത്​. വീട്ടിലെ വൈഫൈയിൽ ഉണ്ടാകുന്ന ചില പ്രശ്​നങ്ങളും പരിഹാര മാർഗങ്ങളും: 

വൈഫൈ മോഡം/ റൂട്ടർ വീടി​ൻ്റെ മധ്യഭാഗത്ത്​ സ്​ഥാപിക്കുക. ബുദ്ധിപരമായി ഇത്​ സ്​ഥാപിക്കുന്നത്​ വീടനകത്ത്​ സിഗ്​നൽ ഒരുപോലെ ലഭിക്കുന്നതിന്​ സഹായകമാകും. കാഴ്​ചപ്പു​റത്ത്​ തന്നെ ഇവ സ്​ഥാപിക്കുക. മറ്റ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങളുടെ പ്രവർത്തനം മോഡത്തിന്റെ പ്രവർത്തനത്തിന്​ പ്രതിബന്ധമാകാതെ സൂക്ഷിക്കണം.  

നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ വീട്ടിൽ വരുമ്പോൾ പലപ്പോഴും നിങ്ങളുടെ വൈഫൈ പാസ്‌വേഡ് ചോദിക്കാനുളള സാധ്യത കൂടുതലാണ്.  നിങ്ങളുടെ പ്രൈമറി പാസ്‌വേഡ് നൽകാൻ താൽപര്യമില്ലെങ്കിൽ അവർക്ക് വേണ്ടി നിങ്ങൾക്ക് ഒരു ഗസ്​റ്റ്​ പാസ്​വേഡ് രൂപപ്പെടുത്താം. അത് നിങ്ങളുടെ സെക്യുരിറ്റിയും ഉറപ്പാക്കും. ചില ഉപകരണങ്ങളെ നിങ്ങളുടെ വൈഫൈ ഉപയോഗത്തിൽ നിന്ന്​  ബ്ലോക്ക് ചെയ്യാനുളള ഓപ്ഷനുമുണ്ട്.

നിങ്ങൾ താമസിക്കുന്നത്​ ഒരു മുറിയിലോ സ്​റ്റുഡിയോ അപാർട്​മെൻറിലോ അല്ലെങ്കിൽ നിങ്ങൾക്ക്​ ലഭ്യമാക്കിയിട്ടുള്ള റൂട്ടർ വീട്ടി​ൽ ഒന്നടങ്കം കവറേജ്​ സാധ്യമായെന്ന്​ വരില്ല. ഇത്തരം സന്ദർഭങ്ങളിൽ  റിപ്പീറ്റർ ഉപയോഗിച്ചാൽ സിഗ്​നൽ ശക്​തിപ്പെടുത്തുകയും മികച്ച കവറേജ്​ ലഭ്യമാക്കുകയും ചെയ്യും. 

നിങ്ങൾ എപ്പോഴെങ്കിലും പാസ്​വേഡ്​ വീട്ടിൽ വന്ന സുഹൃത്തുക്കൾ​ക്കോ അയൽവാസികൾക്കോ കൈമാറിയിട്ടുണ്ടെങ്കിൽ ഭാവിയിൽ അത്​ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്​. അത്​ നിങ്ങളുടെ വൈഫൈ സ്​പീഡ്​ കുറക്കാനും വഴിവെക്കും. ഇതൊഴിവാക്കാൻ കൃതമായ ഇടവേളകളിൽ പാസ്​വേഡ്​ മാറ്റുകയാണ്​ പോംവഴി. 

നിങ്ങളുടെ റൂട്ടറിൽ യു.എസ്​.ബി പോർട്​ ഉണ്ടോയെന്ന്​ പരിശോധിക്കുക. ഉണ്ടെങ്കിൽ റൂട്ടറിന്​ വൈഫൈ സിഗ്​നൽ പ്രക്ഷേപണം ചെയ്യുന്നതിനപ്പുറം ചെയ്യാൻ കഴിയും. ഇത്​ റൂട്ടർ മോഡലിനെ ആശ്രയിച്ചാണിരിക്കുന്നത്​. യു.എസ്​.ബി പോർട്​ എക്​സേറ്റണൽ ഹാർഡ്​ ഡിസ്​കിലേക്ക്​ കണക്​ട്​ ചെയ്യാൻ കഴിയും. വൈഫൈയിൽ കണക്​ട്​ ചെയ്​ത ഉപകരണങ്ങൾക്കിടയിൽ ഉള്ളടക്ക(content) കൈമാറ്റത്തിന്​ ഇത്​ സഹായിക്കും. പ്രിൻ്റിലേക്ക്​ വയർലെസ്​ രീതിയിൽ കണക്​ട്​ ചെയ്യാനും ഇത്​ സഹായിക്കും.

 
 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍