ഐൻസ്​റ്റിൻ്റെ മസ്​തിഷ്​കം പഠിച്ച്​ മരിയൻ ക്ലീവ്​സ്​ ഡയമണ്ട്​ വിടവാങ്ങു​മ്പോൾ

Published : Aug 01, 2017, 05:49 PM ISTUpdated : Oct 05, 2018, 12:13 AM IST
ഐൻസ്​റ്റിൻ്റെ മസ്​തിഷ്​കം പഠിച്ച്​ മരിയൻ ക്ലീവ്​സ്​ ഡയമണ്ട്​ വിടവാങ്ങു​മ്പോൾ

Synopsis

വിഖ്യാത ശാസ്​ത്രജ്​ഞൻ ആൽബർട്ട്​ ​ഐൻസ്​റ്റി​ൻ്റെ മസ്​തിഷ്​കം പഠന വിധേയമാക്കിയ പ്രമുഖ ന്യൂറോസയൻറിസ്​റ്റ്​ മരിയൻ ക്ലീവ്​സ്​ ഡയമണ്ട്​ വിടവാങ്ങി. ഒാക്​ലാൻറിലെ വസതിയിൽ 90ാമത്തെ വയസിൽ ആയിരുന്നു അന്ത്യം. അനുഭവജ്​ഞാനത്തിലൂടെ മസ്​തിഷ്​കത്തെ മാറ്റിയെടുക്കാനും പോഷിപ്പിക്കാനും കഴിയുമെന്ന്​ ​ഐൻസ്​റ്റി​ൻ്റെ മസ്​തിഷ്​കവുമായി ബന്ധപ്പെട്ട്​ നടത്തിയ പഠനത്തിലൂടെ കണ്ടെത്താനും ഇവർക്കായി. ​ഐൻസ്​റ്റി​ൻ്റെ സൂക്ഷിച്ചുവെച്ച മസ്​തിഷ്​ക ഭാഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ അദ്ദേഹത്തിന്​ ശരാശരി മനുഷ്യ മസ്തിഷ്​ക്കത്തെ അപേക്ഷിച്ച്​ സപ്പോർട്ട്​ സെൽസ്​ കൂടുതൽ ആയിരുന്നുവെന്ന്​ ഡയമണ്ടി​ൻ്റെ  കണ്ടെത്തൽ.

കാലഫോർണിയ സർവകലാശാലയിലെ ഇൻ്റഗ്രേറ്റീവ് ബയോളജിയിൽ എമിററ്റസ് പ്രഫസർ ആയിരുന്നു ഡയമണ്ട്. കൂട്ടുകെട്ടുകളും കളിപ്പാട്ടങ്ങളും മസ്തിഷ്കത്തിൻ്റെ അനാട്ടമിയിൽ മാറ്റം വരുത്തുമെന്ന് അവർ എലികളിൽ നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. മനുഷ്യർ ഉൾപ്പെടെയുള്ള ജീവികളിൽ പരിപോഷണ സാഹചര്യം ആണ് മസ്തിഷ്കത്തിൻ്റ പ്രശ്നങ്ങൾക്ക് കാരണം എന്നും അവർ കണ്ടെത്തി. ഇതാണ് കാര്യങ്ങൾ വിവേചിച്ചറിയാനുള്ള മസ്തിഷ്കത്തിൻ്റെ ശേഷി നിയന്ത്രിക്കുന്നത്.

കുട്ടികളെ എങ്ങനെ വളർത്തികൊണ്ടുവരാം എന്നത്​ സംബന്ധിച്ച്​ അക്ഷരാര്‍ത്ഥത്തിലുള്ള മാറ്റമാണ്​ ഡയമണ്ടി​ൻ്റെ പഠനത്തിലൂടെ സംഭവിച്ചത്​.  മസ്​തിഷ്​കത്തി​ൻ്റെ മൃദുത്വം ആദ്യമായിട്ട്​ ലോകത്തിന്​ മനസിലാക്കി തന്നത്​ ഡയമണ്ടിൻ്റെ പഠനങ്ങളാണെന്ന്​ സഹപ്രവർത്തകൻ കൂടിയായിരുന്ന ​ജോർജ്​ ബ്രൂക്​സ്​ പറയുന്നു. സ്ത്രീകളുടെയും പുരുഷൻമാരുടെയും മസ്​തിഷ്​ക്കം ഘടനാപരമായി വ്യത്യാസപ്പെട്ടുനിൽക്കുന്നുവെന്നും ഡയമണ്ട്​ കണ്ടെത്തി.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍