
ഐഡിഎസ് സര്‍വേയില്‍ അമേരിക്കയിലെ 1082 മൊബൈല്‍ ഉപയോക്താക്കളുടെ സാമ്പിളും കണ്ടെത്തിയിരുന്നു. ഒക്ടോബര്‍ 17,18 ദിവസങ്ങളിലായിരുന്നു സര്‍വേ. ഇതില്‍ 507 സാംസങ്ങ് ഉപയോക്താക്കളാണ്. 347 ഉപയോക്താക്കള്‍ മുന്‍പ് സാംസങ്ങ് ഫോണുകള്‍ ഉപയോഗിച്ചവരായിരുന്നു. എന്നാല്‍ 228 പേര്‍ ഇതുവരെ സാംസങ്ങ് ഫോണുകള്‍ ഉപയോഗിച്ചിട്ടില്ല. 24 പേര്‍ നോട്ട് 7 ഉപയോക്താക്കള്‍ കണക്കെടുപ്പില്‍ ഉണ്ടായിരുന്നു. ഇതില്‍ പകുതിയും ആപ്പിള്‍ ഐഫോണിലേക്ക് കൂടുമാറി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഇതിന് സമാനം തന്നെയാണ് ആപ്പിള്‍ പുറത്തുവിടുന്ന കണക്കും, 45.5 മി്ല്യണ്‍ യൂണിറ്റാണ് വിറ്റത്. മാത്രവുമല്ല പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടാകുന്നത് എന്നാണ് ചില ആപ്പിള്‍ വൃത്തങ്ങളുടെ സൂചന.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam