
സിഡ്നി: എട്ടു വർഷത്തെ തെരച്ചിലിനൊടുവിൽ 600 കിലോഗ്രാം(1328 പൗണ്ട്) തൂക്കമുള്ള ഭീമൻ മുതല പിടിയിൽ. ഓസ്ട്രേലിയയിലെ കാതറിൻ നഗരപ്രാന്തത്തിലാണ് 4.7 മീറ്റർ നീളമുള്ള മുതല പിടിയിലായത്. 2010-ലാണ് മുതല നഗരത്തിലെ ജനവാസകേന്ദ്രത്തിനു സമീപമുള്ളതായി ശ്രദ്ധയിൽപ്പെടുന്നത്. ഇതിനെ പിടിക്കുന്നതിനായി അധികൃതർ ശ്രമിച്ചുവരികയായിരുന്നു.
പിടിയിലായ മുതലയ്ക്ക് 60 വയസ് പ്രായമുണ്ടെന്നാണു കരുതപ്പെടുന്നത്. മുതലയെ ജനവാസകേന്ദ്രത്തിനു സമീപത്തുനിന്ന് മാറ്റിപ്പാർപ്പിക്കുമെന്ന് നോർത്തേണ്‍ ടെറിട്ടറി വൈൽഡ് ലൈഫ് ഓപ്പറേഷൻസ് മേധാവി ട്രേസി ഡൽഡിഗ് അറിയിച്ചു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam