ബോസിന്‍റെ വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ മനംമടുത്തു; ബ്ലൂ ടിക്ക് കാണിക്കാതെ കാര്യമറിയാൻ എഐ ടൂളുണ്ടാക്കി ടെക്കി

Published : Dec 22, 2025, 09:10 AM IST
Whatsapp logo

Synopsis

ഈ എഐ ടൂളിന്‍റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, ലഭിച്ചയാള്‍ വാട്‌സ്ആപ്പ് സന്ദേശം വായിച്ചോ എന്ന് അയച്ചയാള്‍ക്ക് അറിയാനാകില്ല എന്നതാണ്. ഈ എഐ ടൂളിനെ കുറിച്ച് വിശദമായി അറിയാം. 

സാങ്കേതികവിദ്യയുടെ പുതുയുഗത്തിൽ ഒന്നും അസാധ്യമല്ല. വാട്‌സ്ആപ്പില്‍ ബോസിന്‍റെ സന്ദേശങ്ങൾ ആവർത്തിച്ച് വായിച്ച് മടുത്തവര്‍ക്കായി ഇപ്പോഴിതാ ഒരു ഇന്ത്യൻ ടെക്കി പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഡെവലപ്പർ കൂടിയായ ടെക്കി റെഡിറ്റിലെ പോസ്റ്റിലൂടെയാണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ മേലധികാരികളിൽ നിന്നുള്ള നിരന്തരമായ വാട്‌സ്ആപ്പ് സന്ദേശങ്ങൾ കൊണ്ട് അമിതഭാരം അനുഭവിക്കുന്ന പ്രൊഫഷണലുകളെ ടെക്കിയുടെ ഈ ടൂൾ ആശ്വസിപ്പിക്കുന്നു. വാട്‌സ്‌നോട്ട് (WhatsNot) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രോജക്റ്റ്, ബ്ലൂ ടിക്കുകൾ കാണിക്കാതെ ഉപയോഗിച്ച് സന്ദേശങ്ങൾ സംഗ്രഹിക്കുന്നു. റെഡിറ്റിന്‍റെ r/developersIndia ഫോറത്തിൽ ഡെവലപ്പർ പങ്കിട്ട ഈ നൂതന ടൂൾ പ്രൊഫഷണലുകൾക്കിടയിൽ വൈറലായി മാറി.

തന്‍റെ ബോസ് പലപ്പോഴും വാട്‌സ്ആപ്പില്‍ ദൈർഘ്യമേറിയ സന്ദേശങ്ങൾ അയയ്ക്കുന്നുണ്ടെന്നും ഓരോ തവണയും അവ തുറന്ന് വായിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ടെക്കി എഴുതുന്നു. ഓരോ തവണയും അവ തുറക്കുന്നത് ക്ഷീണിപ്പിക്കുന്നതായി തോന്നുമെന്നും പലപ്പോഴും അയച്ചയാൾ താൻ സന്ദേശം വായിച്ചുവെന്ന് അറിയരുതെന്നും ടെക്കി ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ അറിയിപ്പുകൾ നിശബ്‍ദമാക്കുകയോ ചാറ്റുകൾ പൂർണ്ണമായും അവഗണിക്കുകയോ ചെയ്യുന്നതിനുപകരം ഒരു സാങ്കേതിക പരിഹാരം കണ്ടെത്താൻ അദ്ദേഹം തീരുമാനിച്ചു. ദീർഘവും മാനസികമായി തളർത്തുന്നതുമായ വാട്‌സ്ആപ്പ് സന്ദേശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ബ്ലൂ ടിക്കുകൾ സൃഷ്‍ടിക്കാതെ ചെറുതാക്കി വായിക്കാൻ സമർഥവുമായ ഒരു എഐ ടൂൾ ടെക്കി നിർമ്മിച്ചു.

വാട്‌സ്‌നോട്ട് ടൂളിന്‍റെ പ്രത്യേകത എന്താണ്?

ഈ എഐ ടൂളിന്‍റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, അയച്ചയാൾക്ക് സന്ദേശം വായിച്ചു എന്ന് പോലും അറിയില്ല എന്നതാണ്. വായിച്ചു കഴിഞ്ഞാലും നീല ടിക്ക് ദൃശ്യമാകില്ല. ഈ ടൂൾ ദൈർഘ്യമേറിയ വാട്‌സ്ആപ്പ് സന്ദേശങ്ങൾ ആവർത്തിച്ച് വായിക്കുകയും ഹ്രസ്വവും വ്യക്തവും മനസിലാക്കാവുന്നതുമായ ഒരു സമ്മറി എഴുതുകയും ചെയ്യുന്നു. ഒരു സന്ദേശം പ്രധാനപ്പെട്ടതാണോ, അബദ്ധത്തിൽ അയച്ചതാണോ, കർശനമാണോ എന്നൊക്കെയുള്ള ടോണുകൾ മനസിലാക്കാനും ഈ ടൂളിന് കഴിയും. ഇതിനർഥം ബോസിന്‍റെ മാനസികാവസ്ഥ ഇതിന് എളുപ്പത്തിൽ മനസിലാക്കാൻ കഴിയും എന്നാണ്.

'വാട്‌സ്നോട്ട്' എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഈ ടൂൾ വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഫോണിൽ നേരിട്ട് തുറക്കുന്നതിനുപകരം ഒരു പ്രത്യേക സംവിധാനത്തിലൂടെ വായിക്കുന്നു. ഒരു പുതിയ സന്ദേശം വരുമ്പോൾ ടൂൾ അത് പകർത്തുകയും എഐ യുടെ സഹായത്തോടെ മനസ്സിലാക്കുകയും ചെയ്യുന്നു. ബെയ്‌ലിസ് എന്ന ഓപ്പൺ സോഴ്‌സ് ലൈബ്രറി വഴി വരുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ ശ്രദ്ധിക്കുന്ന Node.js സേവനത്തിലാണ് ഈ ടൂൾ നിർമ്മിച്ചിരിക്കുന്നത്. ഒരു പുതിയ സന്ദേശം വരുമ്പോൾ, അത് ഒരു ലളിതമായ എച്ച്ടിടിപി സെർവർ വഴി പകർത്തി ഒരു സൗജന്യ ഗ്രോക്ക് ലാർജ് ലാംഗ്വേജ് മോഡൽ എപിഐയിലേക്ക് അയയ്ക്കുന്നു. ഇതിനുശേഷം, ഇത് നീണ്ട സന്ദേശം ചെറുതാക്കുകയും അതിന്‍റെ ലളിതമായ ഒരു സമ്മറി തയ്യാറാക്കുകയും ചെയ്യുന്നു. തുടർന്ന് ഇത് എല്ലാ വിവരങ്ങളും ഒരു ചെറിയ സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നു. ഉപയോക്താവിന് വാട്‌സ്ആപ്പ് തുറക്കാതെ തന്നെ ഇത് കാണാൻ കഴിയും. യഥാർഥത്തിൽ ചാറ്റ് തുറക്കാത്തതിനാൽ സന്ദേശം വായിച്ചതായി അയച്ചയാൾ അറിയില്ല. നീല ടിക്കും ദൃശ്യമാകില്ല. ദൈർഘ്യമേറിയ സമ്മറികൾ പുതുക്കാനോ സ്‌ക്രോൾ ചെയ്യാനോ ഉപഭോക്താക്കളെ അനുവദിക്കുന്ന ഒരു ടച്ച് സെൻസറും ഉപകരണത്തിലുണ്ട്.

വാണിജ്യ ഉൽപ്പന്നമല്ല

അതേസമയം, ഇതൊരു വാണിജ്യ ഉൽപ്പന്നമല്ലെന്നും ആധുനിക ജോലിസ്ഥല ആശയവിനിമയത്തെ നേരിടാനുള്ള പ്രായോഗികവും അൽപ്പം നർമ്മപരവുമായ ഒരു മാർഗം മാത്രമാണെന്നും ഡെവലപ്പർ വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍