ഐഫോണ്‍ ഉപയോക്താക്കളെ ഞെട്ടിച്ച് സ്ക്രീന്‍ ടൈം

By Web DeskFirst Published Jun 18, 2018, 7:49 PM IST
Highlights
  • ആപ്പിളിന്‍റെ പുതിയ ഒഎസ് അപ്ഡേറ്റിലെ സ്ക്രീന്‍ ടൈം എന്ന ഫീച്ചര്‍ ശരിക്കും ഒരു ഐഫോണ്‍ ഉപയോക്താവിനെ ഞെട്ടിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

ആപ്പിളിന്‍റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റാണ് ഐഒഎസ് 12.  അനവധി പ്രത്യേകതകളുമായി എത്തിയ ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ഇതിനകം തന്നെ വിവിധ ആപ്പിള്‍ ഗാഡ്ജറ്റ് ഉപയോക്താക്കള്‍ സ്വന്തമാക്കി കഴിഞ്ഞു. ആപ്പിളിന്‍റെ പുതിയ ഒഎസ് അപ്ഡേറ്റിലെ സ്ക്രീന്‍ ടൈം എന്ന ഫീച്ചര്‍ ശരിക്കും ഒരു ഐഫോണ്‍ ഉപയോക്താവിനെ ഞെട്ടിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

കുറേ വിവരങ്ങളുടെ കൂട്ടമാണ് ഈ ഫീച്ചര്‍. സ്ക്രീന്‍ ടൈം ഫീച്ചറില്‍ ഉള്‍കൊള്ളുന്ന വിവരങ്ങള്‍ തന്നെയാണ് അതിന്‍റെ പ്രധാന്യവും വര്‍ദ്ധിപ്പിക്കുന്നത്.  അവ ഇങ്ങനെയാണ്.

1. നിങ്ങള്‍ എത്ര സമയം ഫോണ്‍ ഉപയോഗിക്കുന്നു
2. എത്രവട്ടം ഒരു ദിവസം ഫോണ്‍ കയ്യില്‍ എടുക്കുന്നു
3. ഏത് ആപ്പാണ് ഫോണില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്
4. എത്ര നോട്ടിഫിക്കേഷന്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു

ഇത് വച്ച് നോക്കിയാല്‍ ഒരാള്‍ ഒരു ദിവസം എത്ര ഫോണിന് അടിമയാണെന്ന് ഉറപ്പായും കണ്ടെത്താം. ഇനി ഈ ഫീച്ചര്‍ ഉപയോഗിച്ച ആപ്പിള്‍ മേധാവി ടിം കുക്കിന്‍റെ വാക്കുകള്‍ കേള്‍ക്കുക, സിഎന്‍എന്‍ അഭിമുഖത്തില്‍ ടിം കുക്ക് പറ‌ഞ്ഞു.

സ്ക്രീന്‍ ടൈം ഫീച്ചര്‍ ഞാന്‍ ഉപയോഗിച്ചു, അതിന്‍റെ ഫലം ഞാന്‍ നിങ്ങളോട് പറയാം, ഫോണ്‍ ഉപയോഗത്തില്‍ നല്ല അച്ചടക്കമുള്ള വ്യക്തിയാണ് ഞാന്‍ എന്നാണ് സ്വയം കരുതിയിരുന്നത്. അത് തെറ്റാണെന്ന് സ്ക്രീന്‍ ടൈം എനിക്ക് ബോധ്യമാക്കി തന്നു. എനിക്ക് കുറേ അധികസമയം ഫോണിന്‍റെ കൂടെ ചിലവാകുന്നു എന്ന് ഈ വിവരം കിട്ടുവാന്‍ തുടങ്ങിയതോടെ മനസിലായി. അത് മാത്രമല്ല എത്രത്തോളം ആവശ്യമില്ലാത്ത ആപ്പുകളിലാണ് ഞാന്‍ സമയം കളയുന്നത്, ശരിക്കും എനിക്ക് ലഭിക്കുന്ന നോട്ടിഫിക്കേഷനുകളില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത് എന്നുവരെ സ്ക്രീന്‍ ടൈം കാരണം ഞാന്‍ ചിന്തിച്ച് പോയി.

click me!