ഭീം മൊബൈല്‍ അപ്ലിക്കേഷന്‍റെ ഐഒഎസ് പതിപ്പെത്തി

By Vipin PanappuzhaFirst Published Feb 15, 2017, 7:53 AM IST
Highlights

ദില്ലി: ക്യാഷ്‌ലെസ് ഇക്കോണമി പ്രോത്സാഹിപ്പിക്കാന്‍ ഗാവണ്‍മെന്റ് പുറത്തിറക്കിയ ഭീം മൊബൈല്‍ അപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പെത്തി. പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ ആപ്പിള്‍ സ്റ്റോറില്‍ ട്രെന്‍റിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ആപ്പ്. ആപ്പ് പുറത്തിറങ്ങിയ സമയത്ത് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മാത്രമാണ് പുറത്തിറക്കിയിരുന്നത്. പുതുക്കിയ നിരവധി ഭാഷകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ പതിപ്പാണ് ഐ ഫോണില്‍ ലഭ്യമാകുന്നത്. 

കഴിഞ്ഞ മാസം ഭീം ആപ്പ് ഉപയോക്താക്കള്‍ ഒരു കോടി കഴിഞ്ഞതായി കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. ഐഒഎസ് പതിപ്പ് എത്തുന്നതോടെ ഉപയോക്താക്കളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.

 ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, ഒഡിയ, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, എന്നീ ഭാക്ഷകളിലും ഭീം ആപ്പ് ഉപയോഗിക്കാം. സുരക്ഷ പുത്തന്‍ ആപ്പില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മികച്ച ഡിസൈനോടൊപ്പം ഡ്രോപ്പ് ഡൗണ്‍ മെനുവും ഉപയോഗം കൂടുതല്‍ സുഖകരമാകും.

click me!