പ്ലാസ്റ്റിക്ക് തിന്നുന്ന പുഴുക്കള്‍; മാലിന്യത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷ

By Web DeskFirst Published Apr 29, 2017, 10:58 AM IST
Highlights

ലണ്ടന്‍: ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്മനങ്ങളില്‍ ഒന്നാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എങ്ങനെ സംസ്കകരിക്കണം എന്ന് ഇപ്പോഴും ലോകത്തിന് വലിയ പിടിയില്ല. അതിന് പുതിയൊരു പരിഹാര മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍. തേനീച്ചക്കൂട്ടിലെ മെഴുക് അകത്താക്കുന്ന ചിത്രശലഭത്തിന്‍റെ ലാര്‍വയാണ് പ്ലാസ്റ്റിക്കും ഭക്ഷിച്ച് ഗവേഷകരെ അതിശയിപ്പിച്ചത്. പുഴുവിന്‍റെ ഉള്ളില്‍ കടന്ന പ്ലാസ്റ്റിക് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്കിന്‍റെ ഘടനതന്നെ മാറിയതായി കാണപ്പെട്ടു.

പ്ലാസ്റ്റിക്കിലെ കെമിക്കല്‍ ബോണ്ടുകള്‍ പൊട്ടിച്ച ലാര്‍വ പ്ലാസ്റ്റിക് വേഗത്തിലാണ് തിന്നുതീര്‍ക്കുന്നതും. ഒരു ദിവസം കൊണ്‍് 200 മില്ലിഗ്രാമോളം പ്ലാസ്റ്റിക് ഭക്ഷിക്കാന്‍ ഇവയ്ക്കാകും. ഇത്തരമൊരു സാധ്യത തുറന്നു കിട്ടിയ സ്ഥിതിക്ക് ഇതിനെ എങ്ങനെ വന്‍ തോതില്‍ പ്ലാസ്റ്റിക് സംസ്‌കരണത്തിന് ഉപയോഗിക്കാം എന്ന് പഠിക്കേണ്ടിവരും.

കഴിഞ്ഞ വര്‍ഷം ജപ്പാനിലെ ശാസ്ത്രജ്ഞരും ഇത്തരമൊരു പുഴുവിനെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ചിത്രശലഭ ലാര്‍വ കൂടുതല്‍ കാര്യക്ഷമതയോടെ ഇക്കാര്യം നിര്‍വഹിക്കും. കറന്റ് ബയോളജി ജേണലിലാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

click me!