കിംഭോ ആപ്പ് ഒറ്റ ദിവസത്തെ ട്രയല്‍; ഔദ്യോ​ഗിക ലോഞ്ചിം​ഗ് ഉടൻ എന്ന് പതഞ്ജലി

Web Desk |  
Published : Jun 01, 2018, 11:08 AM ISTUpdated : Jun 29, 2018, 04:27 PM IST
കിംഭോ ആപ്പ് ഒറ്റ ദിവസത്തെ ട്രയല്‍; ഔദ്യോ​ഗിക ലോഞ്ചിം​ഗ് ഉടൻ എന്ന് പതഞ്ജലി

Synopsis

ബുധനാഴ്ച ലോഞ്ച് ചെയ്തത് കിംഭോ ആപ്പിന്റെ ട്രയൽ വേർഷൻ ആപ്പ് ഉടൻ തന്നെ ഔദ്യോ​ഗികമായി പ്രവർത്തനമാരംഭിക്കും

വാട്ട്സ് ആപ്പിന് വെല്ലുവിളി ഉയർത്തി ബാബാ ​രാംദേവ് പുറത്തിറക്കിയ കിംഭോ ആപ്പ് ഒറ്റ ദിവസത്തെ ട്രയലായിരുന്നുവെന്ന് കമ്പനി വക്താവ്. ബുധനാഴ്ചയാണ് ആപ്പ് ലോഞ്ച് ചെയ്തത്.  മണിക്കൂറുകൾക്കുളളിൽ പ്ലേ സ്റ്റോറിൽ‌ നിന്നും ആപ്പ് അപ്രത്യക്ഷമായി. ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല എന്നായിരുന്നു ആരോപണം. എന്നാൽ അതൊരു ട്രയൽ ആയിരുന്നു എന്നും ഉടൻ തന്നെ കിംഭോ ആപ്പ് ഔദ്യോ​ഗികമായി ലോഞ്ച് ചെയ്യുമെന്നുമാണ് പതഞ്ജലി കമ്പനിയുടെ വിശദീകരണം. ആപ്പിന്റെ ടെക്നിക്കൽ ജോലികൾ പുരോ​ഗമിക്കുന്നതേയുള്ളൂ. പതഞ്ജലി വക്താവ്  എസ് കെ ടിജർവാലാ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിശദീകരണം നൽകിയിരിക്കുന്നത്.

കിംഭോ ആപ്പിന് വളരെ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.  മൂന്ന് മണിക്കൂറുകൾക്കുള്ളിൽ ഒന്നര ലക്ഷം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. പ്രോത്സാഹനത്തിന് വളരെ നന്ദി. വൈകാതെ കിംഭോ ആപ്പ് ഔദ്യോ​ഗികമായി ലോഞ്ച് ചെയ്യുമെന്നും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. കിംഭോ ആപ്പ് എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തിൽ പലരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

click me!

Recommended Stories

ടാബ്‌ലെറ്റ് പോലൊരു ഫോണ്‍; 'വൈഡ് ഫോള്‍ഡ്' മൊബൈല്‍ പുറത്തിറക്കാന്‍ സാംസങ്
ക്രിസ്‌മസ്, ന്യൂഇയര്‍ സമ്മാനമായി ഐഫോണ്‍ 17 പ്രോ വാങ്ങാം; വമ്പിച്ച ഓഫറുകള്‍