പാക് സൈബര്‍ ആക്രമണം: 7,070 ഇന്ത്യന്‍ വെബ്‌സൈറ്റുകളെ ബാധിച്ചു

By Web DeskFirst Published Oct 6, 2016, 5:01 AM IST
Highlights

ചൊവ്വാഴ്ച പുലര്‍ച്ചെയും ബുധനാഴ്ചയുമായിട്ടാണ് വ്യാപക സൈബര്‍ ആക്രമണം നടന്നത്. ആക്രമിക്കപ്പെട്ട സൈറ്റുകളില്‍ കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസിന്റെയും നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെയും വെബ്‌സൈറ്റുകള്‍ പെടും. ഒക്‌ടോബര്‍ 3 നായിരുന്നു ഗ്രീന്‍ ട്രൈബ്യൂണല്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. 

ഇന്ത്യയ്ക്കെതിരായ സന്ദേശങ്ങളും ഈ സൈറ്റില്‍ കുറിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 7.15 നായിരുന്നു സന്ദേശം കുറിച്ചിട്ടുണ്ട്. 2013 ല്‍ ഇതേ വെബ്‌സൈറ്റ് ആദ്യം ഹാക്ക് ചെയ്തിരുന്നു. പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യത്തോടെയാണ് കേരളാ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടുള്ളത്. 

അതേസമയം ഹാക്കര്‍മാര്‍ അത്ര വിദഗ്ദ്ധരല്ലെന്നും നിസ്സാര കാര്യമായി കരുതിയാല്‍ മതിയെന്നുമാണ് വിദഗ്ദ്ധര്‍ പറഞ്ഞിരിക്കുന്നത്. ടാറ്റാ മോട്ടോഴ്‌സ്, എഐഎഡിഎംകെ, താജ്മഹല്‍ എന്നിവയുടേയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം പാകിസ്ഥാന്‍റെ ഈ സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ആവശ്യമെങ്കില്‍ പാകിസ്താന്റെ പ്രതിരോധം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളില്‍ കയറി അടിക്കാന്‍ തയ്യാറായിരിക്കുകയാണെന്നാണ് ഇക്കാര്യത്തില്‍ ഇന്ത്യന്‍ സൈബര്‍ സുരക്ഷാ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി സര്‍ക്കാരിന്‍റെ അനുവാദം  മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും കഴിഞ്ഞ ദിവസം പറഞ്ഞു.

click me!