
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി പുത്തന്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ് പാക്കുകള്‍ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ചിലധികം വീഡിയോ സ്‌ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഒരു കുടക്കീഴില്‍ നല്‍കുന്ന ഓള്‍-ഇന്‍-വണ്‍ ഒടിടി എന്‍റര്‍ടെയ്‌ന്‍മെന്‍റ് റീചാര്‍ജുകളാണിത്.
നെറ്റ്ഫ്ലിക്സ്, ജിയോഹോട്ട്സ്റ്റാർ, സീ5, സോണിലിവ് എന്നിവയുൾപ്പെടെ 25+ മികച്ച ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ഒറ്റ റീച്ചാര്‍ജില്‍ ഇത്രയും വിപുലമായ എന്‍റര്‍ടെയ്‌ന്‍മെന്‍റ് അനുഭവം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏക ടെലികോം കമ്പനിയാണ് തങ്ങളെന്ന് എയര്‍ടെല്‍ അവകാശപ്പെട്ടു. ഒരു മാസത്തെ വാലിഡിറ്റിയോടെ 279 രൂപ പ്രാരംഭ വിലയിലാണ് ഇത് ആരംഭിക്കുന്നത്. 279 രൂപ മുടക്കുമ്പോള്‍ ഉപഭോക്താക്കൾക്ക് 750 രൂപ വിലമതിക്കുന്ന വൈവിധ്യമാർന്ന ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലേക്ക് പ്രവേശനം ലഭിക്കും. അതുവഴി ഒടിടി സ്ട്രീമിംഗ് ഓപ്ഷനുകളുടെ വിശാലമായ ശ്രേണി ആസ്വദിക്കാനാകുന്ന ഏക ടെൽകോ ആയി ഞങ്ങള്‍ മാറുന്നുവെന്നാണ് എയർടെല്ലിന്‍റെ അവകാശവാദം.
ഓള്‍-ഇന്‍-വണ്‍ ഒടിടി എന്‍റര്‍ടെയ്‌ന്‍മെന്‍റ് പാക്കിലൂടെ ടിവി ഷോകള്‍, സിനിമകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയവ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. ആഗോളതലത്തിലുള്ളതും ഇന്ത്യന്‍ നിര്‍മ്മിതവും 16 പ്രാദേശിക ഭാഷയിലുള്ളതുമായ ഉള്ളടക്കങ്ങള്‍ ഇതിലൂടെ എയര്‍ടെല്‍ വരിക്കാര്‍ക്ക് ലഭ്യമാകും. പരിധിയില്ലാത്ത വിനോദം നൽകാനായി അൺലിമിറ്റഡ് 5ജി ഡാറ്റയും അൺലിമിറ്റഡ് കോളുകളും ഉൾപ്പെടുന്ന 598 രൂപ നിരക്കിലുള്ള പാക്കും എയര്‍ടെല്‍ പുറത്തിറക്കിയിട്ടുണ്ട്. എയര്‍ടെല്‍ പുറത്തിറക്കിയ പുതിയ റീചാര്‍ജ് പാക്കുകളുടെ വിലയും വാലിഡിറ്റിയും ആനുകൂല്യങ്ങളും അടക്കമുള്ള വിശദാംശങ്ങള്‍ ചുവടെയുള്ള പട്ടികയില്‍ നിന്നറിയാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം