ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; സ്വപ്‌ന റീചാര്‍ജ് പ്ലാനിന്‍റെ വില കൂട്ടി എയര്‍ടെല്‍

Published : Apr 20, 2026, 02:16 PM IST
Airtel

Synopsis

ഭാരതി എയർടെൽ തങ്ങളുടെ 84 ദിവസത്തെ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ വില വർധിപ്പിച്ചു. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന ഈ പ്ലാനിന് 859 രൂപയിൽ നിന്ന് 899 രൂപയായാണ് വില ഉയർന്നത്. പുതിയ പ്ലാനിൽ നിന്ന് റിവാർഡ്‌സ്‌മിനി സബ്‌സ്‌ക്രിപ്ഷൻ ഒഴിവാക്കിയതായും റിപ്പോർട്ടുകളുണ്ട്.

മുംബൈ: രാജ്യത്തെ പ്രീപെയ്‌ഡ് മൊബൈല്‍ സിം വരിക്കാര്‍ക്ക് തിരിച്ചടിയായി 84 ദിവസ റീചാര്‍ജ് പ്ലാനിന്‍റെ വില വര്‍ധിപ്പിച്ച് ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്‍. ദിവസവും 1.5 ജിബി ഡാറ്റ നല്‍കുന്ന ഈ പ്ലാനിന് മുമ്പ് 859 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 899 രൂപയായി ഉയര്‍ന്നു. ഈ റീചാര്‍ജ് പ്ലാനിനൊപ്പം നല്‍കിയിരുന്ന ആനുകൂല്യങ്ങളിലും നേരിയ വ്യത്യാസമുണ്ട് എന്നാണ് ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട്. 

859 രൂപ റീചാര്‍ജ് പ്ലാനിന്‍റെ വില കൂട്ടി എയര്‍ടെല്‍ 

പുതുക്കിയ നിരക്ക് പ്രകാരം, 899 രൂപയുടെ പ്രീപെയ്‌ഡ് റീചാര്‍ജ് പ്ലാനില്‍ എയര്‍ടെല്‍ 'ട്രൂലി അണ്‍ലിമിറ്റഡ്' ഡാറ്റയാണ് നല്‍കുന്നത്. ലോക്കല്‍, എസ്‌ടിഡി, റോമിംഗ് എന്ന വ്യത്യാസമില്ലാതെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 100 എസ്എംഎസ് വീതം, 84 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ എന്നിവയും 899 പ്ലാനിന്‍റെ ഗുണങ്ങളാണ്. ദിവസേനയുള്ള 1.5 ജിബി ഡാറ്റ പരിധി കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് വേഗം 64 കെബിപിഎസ് ആയി കുറയും.

എയര്‍ടെല്ലിന്‍റെ റിവാര്‍ഡ് അനുകൂല്യങ്ങളുടെ ഭാഗമായി അഡോബ് എക്‌സ്‌പ്രസ് പ്രീമിയത്തിലേക്ക് 12 മാസക്കാലത്തെ ആക്‌സസും, ഇന്‍കമിംഗ് കോളുകളിലും മെസേജുകളിലും എയര്‍ടെല്‍ സ്‌പാം അലേര്‍ട്ടുകളും, ഫ്രീ ഹെലോട്യൂണ്‍സും 899 രൂപ റീചാര്‍ജിനൊപ്പം ലഭിക്കും. എല്ലാ 30 ദിവസത്തിലും ട്യൂണ്‍ മാറ്റാം. എന്നാല്‍ ക്യാഷ്‌ബാക്ക് ആനുകൂല്യങ്ങള്‍ നല്‍കി മുമ്പ് 859 രൂപ റീചാര്‍ജ് പ്ലാനിനൊപ്പമുണ്ടായിരുന്ന റിവാര്‍ഡ്‌സ്‌മിനി സബ്‌സ്‌ക്രിപ്ഷന്‍ ഇപ്പോള്‍ ഒഴിവാക്കിയതായാണ് കാണുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഭാരതി എയര്‍ടെല്‍ അധികൃതര്‍ നടത്തിയിട്ടില്ല.

ഗ്ലോബല്‍ ഇന്‍റര്‍നാഷണല്‍ റോമിംഗ് പാക്കിലും മാറ്റം

ഗ്ലോബല്‍ ഇന്‍റര്‍നാഷണല്‍ റോമിംഗ് പാക്കില്‍ 2026 ഫെബ്രുവരി മാസം വരുത്തിയ വില വര്‍ധനവിന് ശേഷം ഭാരതി എയര്‍ടെല്ലിന്‍റെ അടുത്ത പുതുക്കലാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 4,000 രൂപയായിരുന്ന ഗ്ലോബല്‍ ഇന്‍റര്‍നാഷണല്‍ റോമിംഗ് പാക്ക് 4,999 രൂപയിലേക്കാണ് ഉയര്‍ത്തിയത്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഐഫോൺ 18 പ്രോ: ക്യാമറയിലും നിറത്തിലും വൻ സർപ്രൈസ്?
ഡിസ്‌പ്ലെ മുതല്‍ ക്യാമറ വരെ ഞെട്ടിക്കാന്‍ ആപ്പിള്‍; ഫോള്‍ഡബിള്‍ 'ഐഫോണ്‍ അള്‍ട്ര' ഫീച്ചറുകള്‍ ഇവ