
പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്‍റെ കോസ്‌മെറ്റിക് ഫെസ്റ്റിവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ദ ബ്യൂട്ടി സെയിലിന്‍റെ നാലാം പതിപ്പ് ജൂലൈ 25 മുതൽ 29 വരെ നടക്കും. ലോറിയൽ പാരീസ് അവതരിപ്പിക്കുന്ന ബ്യൂട്ടി സെയിലിൽ മികച്ച ബ്രാൻഡുകളുടെ ട്രെൻഡിംഗ് സ്‌കിൻകെയർ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയിൽ ലഭിക്കും. പുതിയ ഉൽപ്പന്നങ്ങളുടെ ലോഞ്ചുകളുമുണ്ടാകും.
ഏറെ പ്രത്യേകതകള്‍ ആമസോണിന്‍റെ ദ ബ്യൂട്ടി സെയിലിനുണ്ട്. ലോറിയൽ, ലോവെ, മെയ്ബെലിൻ, ലാക്മേ, ഷുഗര്‍ കോസ്മെറ്റിക്, റോം&എന്‍ഡി, ജാഗ്വോര്‍, ഫോറസ്റ്റ് എസൻഷ്യൽസ്, ഡീസല്‍, ഡോക്ടര്‍ സേഠ്, നിവ്യ, മിനിമലിസ്റ്റ് എന്നിവയുൾപ്പെടെ 250-ലധികം പ്രമുഖ ബ്യൂട്ടി ബ്രാൻഡുകളിൽ ഡീലുകളുണ്ടാകും. പ്രമുഖ ബ്യൂട്ടി ബ്രാൻഡുകൾക്ക് 60% വരെ കിഴിവ്, ആഡംബര ബ്യൂട്ടി ബ്രാൻഡ് പർച്ചേസിനും സൗജന്യ സമ്മാനങ്ങൾ നേടാനും അവസരം, രണ്ടോ അതിലധികമോ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 20% വരെ കിഴിവ്, പ്രൈം അംഗങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് കൂപ്പണുകൾക്കൊപ്പം 10% വരെ അധിക കിഴിവ് എന്നിവ ഉൾപ്പെടെ 8,000-ത്തിലധികം ഡീലുകൾ ലഭ്യമാണ്.
Read more: ജോര്‍ജ് കുര്‍ട്‌സ് മുമ്പും ആഗോള 'ഐടി വില്ലന്‍'; 2010ല്‍ മക്കഫീയുടെ പണി പാളിയപ്പോഴും തലപ്പത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം