
വാഷിംഗ്ടണ്‍: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുന്ന സ്പീക്കറുകള്‍ വിപണിയിലെ തരംഗമാണ്. ആമസോണ്‍ അലക്സയാണ് ഈ ഗണത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയത്. അതിന് പിന്നാലെയാണ് ആപ്പിളും ഇത്തരം ഒരു സ്പീക്കര്‍ പ്രഖ്യാപിച്ചത്. പേര് ഹോംപോഡ്. ആപ്പിള്‍ ഐഫോണിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായി സിറിയാണ് ഈ ഹോം സ്പീക്കറിന്റെ നട്ടെല്ല് എന്ന് പറയാം. ഐഫോണ്‍ X മറ്റും പ്രഖ്യാപിച്ച ചടങ്ങില്‍ ആപ്പിള്‍ ഇതിന്റെ ലോഞ്ചിംഗും നടത്തി.
എന്നാല്‍ ഹോംപാഡ് രംഗത്ത് എത്താന്‍ ഇത്തിരി വൈകും എന്നാണ് റിപ്പോര്‍ട്ട്. ഡിസംബറിൽ ഇത് പുറത്തിറക്കുമെന്നായിരുന്നു കമ്പനി അറിയിച്ചതെങ്കില്‍. ഇത് ഇനിയും വൈകും എന്നാണ് സൂചന. വെറുമൊരു മ്യൂസിക് പ്ലെയറായല്ല, വിവിധോദ്ദേശ സ്പീക്കറായാണ് ഹോംപോഡ് പ്രവർത്തിക്കുക. ആപ്പിളിന്റെ മറ്റ് ഉപകരണങ്ങളിൽ ഉപയോഗിച്ചിട്ടുള്ള സിറി ഡിജിറ്റൽ അസിസ്റ്റന്റ് സാങ്കേതിക വിദ്യയാണ് ആപ്പിൾ ഹോംപോഡിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്. ഏഴ് ഇഞ്ച് വലിപ്പം മാത്രമാണ് ഹോപോഡിനുള്ളത്. കുറച്ചുകൂടി സാങ്കേതിക സമന്വയം ഈ പ്രോഡക്ടില്‍ ആവശ്യമാണ് അതാണ് വൈകാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. 18,000 മുതല്‍ 25,000 വരെയായിരിക്കും ഹോം പോഡിന് വില പ്രതീക്ഷിക്കുന്നത്.
എവിടെയാണോ വെച്ചിരിക്കുന്നത് ആ മുറിയുടെ ആകൃതി തിരിച്ചറിഞ്ഞ് സ്വയം ശബ്ദം ക്രമീകരിക്കാൻ ഹോംപോഡിനാവും. അതോടൊപ്പം കാലാവസ്ഥ, വാർത്ത, മെസേജ്, പോഡ്കാസ്റ്റ്, സ്റ്റോക്ക്സ് ഉൾപ്പെടെ എന്തും ഹോം പോഡിനോട് ചോദിക്കാം. ആപ്പിൾ ഹോം കിറ്റുമായി ബന്ധിപ്പിച്ച എല്ലാ സ്മാർട്ട് ഹോം ഡിവൈസുകളും ഹോം പോഡിന് നൽകുന്ന ശബ്ദ നിർദ്ദേശങ്ങളിലൂടെ നിങ്ങൾക്ക് നിയന്ത്രിക്കാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്ഡേറ്റുകളും അറിയാൻ Asianet News Malayalam