ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ ശ്രദ്ധിക്കുക; ഡിലീറ്റ് ഓപ്ഷനില്ല

By Web DeskFirst Published Nov 17, 2017, 5:09 PM IST
Highlights

ഫേസ്ബുക്കില്‍ പോസ്റ്റിടുന്നവര്‍ സൂക്ഷിക്കുക. ഇട്ടതൊക്കെ അവിടെ തന്നെ കിടക്കും. പോസ്റ്റുകളൊന്നും ഇപ്പോള്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയുന്നില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് ഫേസ്ബുക്കിലെ പുതിയ തകരാറ് ഉപയോക്താക്കളുടെ ശ്രദ്ധയില്‍ പെട്ടത്. ചറപറാ പോസ്റ്റുകളിട്ട ശേഷം പിന്നീട് എഡിറ്റ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ഒക്കെ ചെയ്യാമെന്ന് വിചാരിച്ചവര്‍ വെട്ടിലായി. 

പോസ്റ്റുകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും ഒന്നും ഡിലീറ്റ് ചെയ്യാന്‍ കഴിയുന്നില്ല. ഡിലീറ്റ് ബട്ടന്‍ തന്നെ ഡിലീറ്റ് ആയി പോയെന്നാണ് പലരുടെയും പരാതി. എന്താണ് സംഭവിച്ചതെന്ന് ഔദ്ദ്യോഗികമായി വിശദീകരണമൊന്നും ഫേസ്ബുക്കില്‍ നിന്ന് വന്നിട്ടില്ലെങ്കിലും താല്‍ക്കാലികമായ എന്തോ തകരാറ് സംഭവിച്ചതാണെന്നാണ് സാങ്കേതിക വിദഗ്ദരുടെ അഭിപ്രായം. ഫേസ്ബുക്ക് ആപ്പിലും മൊബൈല്‍ വെബ്സൈറ്റിലും പഴയത് പോലെ ഡിലീറ്റ് ഓപ്ഷനുണ്ട്. ഡെസ്ക്ടോപ്പ് വെര്‍ഷനിലാണ് തകരാറ്.

click me!