
ബീയജിംഗ്: ഐഫോണ്‍ X 2018 മദ്ധ്യത്തോടെ വില്‍പ്പന നിര്‍ത്തുമെന്ന് പ്രവചനം. ആപ്പിള്‍ പ്രോഡക്ടുകളെക്കുറിച്ചുള്ള പ്രവചനങ്ങളാല്‍ ശ്രദ്ധേയമായ മിങ് ചി-കുവോയുടെയാണ് നിരീക്ഷണം. ആദ്യ ദിവസങ്ങളിൽ വിപണിയിൽ തരംഗം ഉണ്ടാക്കിയെങ്കിലും പിന്നീട് ഈ ആവേശം വില്‍പ്പനയില്‍ ഇല്ലാത്തതാണ് ആപ്പിള്‍ ഐഫോണ്‍ Xനെ പിന്നോട്ട് വലിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നത് എന്നാണ് നിരീക്ഷണം പറയുന്നത്.
2018ലെ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറക്കുന്നതു വരെ മാത്രമായിരിക്കും ഐഫോണ്‍ X നിര്‍മിക്കുക. ഈ ഫോണ്‍ വലിയ രീതിയില്‍വിറ്റു പോകുമെന്നു പ്രതീക്ഷിച്ച രാജ്യങ്ങളിലൊന്നായ ചൈനയില്‍ ഐഫോണ്‍ X ന് കാര്യമായ വില്‍പ്പന ഉണ്ടാക്കാനായില്ല. ഐഫോണ്‍ Xമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 8 പ്ലസിന്റെ സ്‌ക്രീനിനാണ് ഉപയോഗിക്കാന്‍ കൂടുതല്‍ സ്ഥലം കിട്ടുന്നതെന്നും ചില ഉപയോക്താക്കള്‍ കരുതുന്നതെന്നും നിരീക്ഷണം പറയുന്നു.
ഈ വർഷം തന്നെ ഒരു ഐഫോണ്‍ X പ്ലസ് ഫോണും വരുന്നുണ്ടെന്നാണ് കുവോ പ്രവചിക്കുന്നത്. ഐഫോണ്‍ Xന്റെ സവിശേഷ ഫീച്ചറുകള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചായിരിക്കും ഈ മോഡല്‍ ഇറക്കുക. ഇദ്ദേഹത്തിന്റെ പ്രവചനം ശരിയായിരികാനുള്ള മറ്റൊരു കാരണം ഐഫോണ്‍ X നെ വിളിക്കുന്നത് ഐഫോണ്‍ 10 എന്നാണല്ലോ. അതായത് പത്താം വാര്‍ഷിക മോഡല്‍. അപ്പോള്‍ അത് അടുത്ത വര്‍ഷം വീണ്ടും ഇറക്കേണ്ട കാര്യമില്ല.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam