പുതിയ ഐഫോണിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക വിലയും; ഓഫറുകളും

By Web TeamFirst Published Sep 29, 2018, 5:55 PM IST
Highlights

എയര്‍ടെലിന്‍റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ എല്ലാ മോഡലുകള്‍ക്കും ആക്‌സിസ് ബാങ്കിന്‍റെ അല്ലെങ്കില്‍ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെ വാങ്ങിയാല്‍ 5 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്.

ദില്ലി: ആപ്പിളിന്‍റെ ഐഫോണ്‍ XS, XS മാക്സ് എന്നിവ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഓണ്‍ലൈനായും മികച്ച ഓഫറുകളോടെ ഈ ഫോണുകള്‍ വാങ്ങുവാന്‍ സാധിക്കും. ഐഫോണ്‍ Xs 64ജിബി ഫോണാണ് തുടക്ക മോഡല്‍ ഇതിന്‍റെ വില 99,900 രൂപയാണ്. 

256ജിബി പതിപ്പ് വേണമെങ്കില്‍ 1,14,900 രൂപ നല്‍കണം. 512ജിബി മോഡലിനാണെങ്കില്‍ 1,34,900 രൂപ. 
ഐഫോണ്‍ Xs Maxന്റെ തുടക്ക പതിപ്പിന്‍റെ വില 1,09,900 രൂപയാണ്. 64ജിബി സംഭരണശേഷിയാണ് ഇതിനുള്ളത്. 256ജിബി പതിപ്പിന്  1,24,900 രൂപയും 512ജിബി പതിപ്പിന് 1,44,900 രൂപയും നല്‍കണം. ചില സര്‍വീസ് പ്രോവൈഡര്‍മാര്‍ മികച്ച ഓഫറുകള്‍ പുതിയ ഐഫോണ്‍ വാങ്ങുന്നവര്‍ക്ക് നല്‍കുന്നുണ്ട്.

എയര്‍ടെലിന്‍റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ എല്ലാ മോഡലുകള്‍ക്കും ആക്‌സിസ് ബാങ്കിന്‍റെ അല്ലെങ്കില്‍ സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലൂടെ വാങ്ങിയാല്‍ 5 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്നുണ്ട്. പണം മുന്‍കൂര്‍ അടയ്ക്കണമെന്നുമില്ല. 12 മാസം, 24 മാസ ഗഡുക്കളായും വാങ്ങാം. ഗഡുക്കളല്ലാതെ വാങ്ങുമ്പോള്‍ 'ഫൈവ് ടൈംസ് റിവോഡ് പോയിന്റ്‌സും' ലഭിക്കും. നേരത്തെ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് ഫോണ്‍ വീട്ടിലെത്തിച്ചു തരുന്ന ഓഫറും ഉണ്ടായിരുന്നു.

സമാനമായ പ്രീ ഓര്‍ഡര്‍ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടിലുമുണ്ടായിരുന്നു. എച്ഡിഎഫ്‌സി ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ 5 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഫ്‌ളിപ്കാര്‍ട്ടില്‍ തുടക്ക ഇഎംഐ 4,149 രൂപയാണ്. കൂടാതെ പഴയ സ്മാര്‍ട്ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 13,500 രൂപ വരെ ക്യാഷ് ബാക്കും നല്‍കുന്നുണ്ട്.  പേടിഎം മാളില്‍ പുതിയ ഐഫോണുകള്‍ പഴയ സ്മാര്‍ട്ട്ഫോണുകള്‍ കൊടുത്ത് എക്സ്ചേഞ്ച് ചെയ്യുന്നവര്‍ക്ക് 7000 രൂപവരെ എക്സ്ചേഞ്ച് ബോണസ് നല്‍കുന്നുണ്ട്.

ആപ്പിളിന്റെ ഇന്ത്യയിലെ വില്‍പ്പനക്കാരുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.indiaistore.com/ ലൂടെയും ഫോണുകള്‍ വാങ്ങാം. ഇവിടെയും ഇഎംഐ ഓപ്ഷന്‍ ലഭ്യമാണ്. 24 മാസത്തേക്ക് തുടക്ക മോഡലിന്റെ ഇഎംഐ 4,499 രൂപയാണ്. ആപ്പിളിന്‍റെ ഡിസ്ട്രിബ്യൂട്ടര്‍മാരായ ഇന്‍ഗ്രാം മൈക്രോയും, റെഡിങ്ടണും ഫോണുകള്‍ ലഭ്യമാണ് എന്നറിയിച്ചിട്ടുണ്ട്. ഇന്‍ഗ്രാം മൈക്രോയ്ക്ക് ഇന്‍ഡ്യയൊട്ടാകെ 3000 റീടെയില്‍ സ്‌റ്റോറുകള്‍ ഉണ്ടെങ്കില്‍ റെഡിങ്ടണ് 2,500 സ്‌റ്റോറുകള്‍ ഉണ്ട്.

click me!