ഐഫോൺ XS മാക്സ് പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചു

By Web TeamFirst Published Jan 1, 2019, 12:59 PM IST
Highlights

ഫോൺ ചൂടായതോടെ തീപിടിച്ചതാണെന്ന് കരുതി പുറത്തേക്ക് എറിയുകയായിരുന്നു. ഇതു സംബന്ധിച്ച് ആപ്പിൾ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നും  ജോഷ് ഹിലാര്‍ഡ് പറയുന്നു

കൊളമ്പസ്: ആപ്പിളിന്‍റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ XS മാക്സ് പൊട്ടിത്തെറിച്ചു. ആഴ്ചകൾക്ക് മുൻപ് വാങ്ങിയ യുഎസിലെ ഓഹിയോയിലെ കൊളംബസ് സ്വദശിയുടെ കയ്യിലെ ഫോണാണ് പൊട്ടിത്തെറിച്ചത്. ജോഷ് ഹിലാര്‍ഡ് വ്യക്തിയുടെ പോക്കറ്റിലിരുന്ന ഐഫോൺ XS മാക്സ് ചൂടായി പൊട്ടിത്തെറിക്കുകയായിരുന്നു. ഡിസംബര്‍ 31 ഉച്ചതിരിഞ്ഞ് 3 മണിക്കാണ് സംഭവം നടന്നത്.

ഫോൺ ചൂടായതോടെ തീപിടിച്ചതാണെന്ന് കരുതി പുറത്തേക്ക് എറിയുകയായിരുന്നു. ഇതു സംബന്ധിച്ച് ആപ്പിൾ അധികൃതരെ അറിയിച്ചെങ്കിലും വേണ്ട നടപടി എടുത്തില്ലെന്നും  ജോഷ് ഹിലാര്‍ഡ് പറയുന്നു. ഫോൺ തീപിടിച്ച ഉടനെ കസ്റ്റമർ കെയറുമായി അനുകൂലമായ ഒരു പ്രതികരണം ഉണ്ടായില്ലെന്നാണ് ഇയാള്‍ പറയുന്നത്. 

നിരവധി തവണ ആപ്പിൾ സ്റ്റോറുമായി ബന്ധപ്പെട്ടെങ്കിലും നഷ്ടപരിഹാരം നൽകാൻ പോലും കമ്പനി തയാറായില്ലെന്നും ഇയാള്‍ പറയുന്നു. മൂന്നാഴ്ച മുൻപാണ് ഏതാണ്ട് 1.10 ലക്ഷം രൂപയ്ക്ക് അടുത്തുള്ള തുക മുടക്കി ഇയാള്‍ ഐഫോണ്‍ XS മാക്സ് വാങ്ങിയത്. കത്തിയ ഐഫോൺ XS മാക്സിന്റെ ചിത്രങ്ങൾ സോഷ്യല്‍മീഡിയകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 

click me!