കൂട്ടത്തില്‍ ഒരു ഐഫോണും; 2026-ന്‍റെ തുടക്കത്തിൽ അഞ്ച് പുതിയ ഡിവൈസുകൾ പുറത്തിറക്കാന്‍ ആപ്പിള്‍

Published : Nov 04, 2025, 10:33 AM IST
iphone box

Synopsis

അടുത്ത വര്‍ഷത്തിന്‍റെ തുടക്കത്തില്‍ പുതിയ മാക്ബുക്ക് എയർ, ഐഫോൺ 17ഇ, നിരവധി പുതിയ ഐപാഡുകൾ തുടങ്ങിയ ഉൾപ്പെടുന്നു. ആപ്പിളിന്‍റെ വരാനിരിക്കുന്ന ‍ഡിവൈസുകളെ കുറിച്ച് വിശദമായി. 

കാലിഫോര്‍ണിയ: 2026-ന്‍റെ തിരക്കേറിയ തുടക്കത്തിനായി ആപ്പിൾ ഒരുങ്ങുന്നതായി സൂചന. പുതുവർഷത്തിന്‍റെ ആദ്യ കുറച്ച് മാസങ്ങള്‍ക്കിടെ ആപ്പിള്‍ അഞ്ച് പുതിയ ഡിവൈസുകൾ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. അടുത്ത വര്‍ഷം ആദ്യം വരാനിരിക്കുന്ന ആപ്പിള്‍ ഡിവൈസുകളില്‍ എം5 ചിപ്പുള്ള പുതിയ മാക്ബുക്ക് എയർ, ഐഫോൺ 17ഇ, നിരവധി പുതിയ ഐപാഡുകൾ തുടങ്ങിയ ഉൾപ്പെടുന്നു. ഈ ഡിവൈസുകളെക്കുറിച്ച് അറിയാം.

എം5 ചിപ്പുള്ള മാക്ബുക്ക് എയർ

2026-ൽ ആപ്പിൾ പുതിയ എം5 പ്രോസസർ ഉൾക്കൊള്ളുന്ന മാക്ബുക്ക് എയർ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 മാക്ബുക്ക് പ്രോ അപ്‌ഗ്രേഡിംഗിന്‍റെ അടിസ്ഥാനത്തിൽ, അൾട്രാ-നേർത്ത ഡിസൈൻ നിലനിർത്തുന്നതിനൊപ്പം മികച്ച പ്രകടനവും മെച്ചപ്പെട്ട പവർ കാര്യക്ഷമതയും പുതിയ എയർ വാഗ്‌ദാനം ചെയ്യും. മെച്ചപ്പെട്ട എഐ കഴിവുകൾ, വേഗതയേറിയ പ്രോസസിംഗ്, മികച്ച ബാറ്ററി ലൈഫ് എന്നിവയും എം5 ചിപ്പ് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഐഫോൺ 17ഇ

ഈ വർഷത്തെ ഐഫോൺ 16ഇ-യുടെ തുടർച്ചയായ ഐഫോൺ 17ഇ ലോഞ്ചും പ്രതീക്ഷിക്കുന്നു. നിലവിൽ ആപ്പിളിന്‍റെ നിരയിലെ എൻട്രി ലെവൽ മോഡലാണിത്. 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയും എം18 ചിപ്പും ഉൾപ്പെടുന്ന കൂടുതൽ താങ്ങാനാവുന്ന വിലയുള്ള ഐഫോൺ ആയിരിക്കും 17ഇ എന്ന് പ്രതീക്ഷിക്കുന്നു. 2026 ഫെബ്രുവരി അല്ലെങ്കിൽ മാർച്ചിൽ ഐഫോൺ 17ഇ ലോഞ്ച് നടന്നേക്കും.

എം4, എ18 ചിപ്പുകളുള്ള പുതിയ ഐപാഡുകൾ

എം4 ചിപ്പുള്ള ഒരു പുതിയ ഐപാഡ് എയറും എ18 പ്രോസസർ നൽകുന്ന 12-ാം തലമുറ ഐപാഡും വരാനിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. പ്രത്യേകിച്ച്, ഐപാഡ് എയർ എം4, 2024 ഐപാഡ് പ്രോയിൽ കാണുന്ന പ്രകടനത്തിലും ഡിസ്‌പ്ലേയിലും നിരവധി മെച്ചപ്പെടുത്തലുകൾ കൊണ്ടുവരും. ഇത് കൂടുതൽ താങ്ങാനാവുന്ന വിലയിൽ പ്രോ-ലെവൽ പ്രകടനം വാഗ്‌ദാനം ചെയ്യുന്നു. ഒഎൽഇഡി ഡിസ്‌പ്ലേയുള്ള ഒരു ഐപാഡ് മിനിയും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും 2026 അവസാനത്തോടെ മാത്രമേ ഇത് എത്തുകയുള്ളൂ.

സ്‍മാർട്ട് ഹോം ഡിസ്പ്ലേയും സിരി എഐ അപ്‌ഡേറ്റും

2026 മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ, ആപ്പിൾ ബ്രാന്‍ഡിന്‍റെ ആദ്യത്തെ സ്മാർട്ട് ഹോം ഡിസ്‌പ്ലേ അവതരിപ്പിക്കാനും പദ്ധതിയിടുന്നു. ഹോംകിറ്റ്, ഫേസ്‌ടൈം, ആപ്പിൾ മ്യൂസിക് എന്നിവ സംയോജിപ്പിക്കുന്ന ഒരു ടച്ച്‌സ്‌ക്രീൻ ഹബ്ബാണിത്. കണക്റ്റഡ് ഹോം വിഭാഗത്തിലേക്കുള്ള ആപ്പിളിന്‍റെ കൂടുതൽ ചുവടുവയ്പ്പിന്‍റെ ഭാഗമായി ടാബ്‌ലെറ്റിലും വാൾ-മൗണ്ടഡ് വേരിയന്‍റുകളിലും ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതൽ മാക്കുകളും ഡിസ്പ്ലേകളും

മാക് മിനി, മാക് സ്റ്റുഡിയോ എന്നിവയ്ക്ക് എം5 ചിപ്പ് അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ, പുതിയ ആപ്പിൾ ഡിസ്‌പ്ലേകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും, സ്റ്റുഡിയോ ഡിസ്‌പ്ലേയുടെയും പ്രോ ഡിസ്‌പ്ലേ എക്‌സ്‌ഡിആര്‍-ന്‍റെയും പിൻഗാമികളായിരിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു

2026-ൽ ആപ്പിളിൽ നിന്നും മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്?

2026-ന്‍റെ തുടക്കത്തിനുശേഷം, ആപ്പിളിന്‍റെ പദ്ധതിയിൽ ഒരു പ്രധാന ഐഫോൺ 18 പ്രോ പുതുക്കൽ ഉൾപ്പെടുന്നു. മടക്കാവുന്ന ഐഫോൺ ഡിസൈനുകൾ കമ്പനി ഗവേഷണം ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും ഇതുവരെ ഒരു പ്രോട്ടോടൈപ്പും സ്ഥിരീകരിച്ചിട്ടില്ല. സോഫ്റ്റ്‍വെയർ വിഭാഗത്തിൽ ഐഒഎസ് 27, മാക്ഒഎസ് 27, വാച്ച്ഒഎസ് 27 എന്നിവ WWDC 2026-ൽ അരങ്ങേറുമെന്ന് പ്രതീക്ഷിക്കുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും