സംശയാസ്‌പദമായ നമ്പറുകളിലേക്ക് പണം അയച്ചാല്‍ പോകില്ല, തകര്‍പ്പന്‍ സുരക്ഷാ ഫീച്ചറുമായി ഫോണ്‍പേ

Published : Nov 04, 2025, 09:55 AM IST
phonepe

Synopsis

ഫോണ്‍പേ വഴി സംശയാസ്‌പദമായ നമ്പറുകളിലേക്ക് നിങ്ങള്‍ പണം അയക്കാന്‍ ശ്രമിച്ചാല്‍ 'ഫോൺപേ പ്രൊട്ടക്റ്റ്' (PhonePe Protect) എന്ന നൂതന ഫീച്ചർ മുന്നറിയിപ്പ് നൽകും. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുകയാണ് ഇതിന്‍റെ ലക്ഷ്യം.

ദില്ലി: വഞ്ചനാപരമായ സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഫോൺപേ, 'ഫോൺപേ പ്രൊട്ടക്റ്റ്' (PhonePe Protect) എന്ന പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചു. സംശയാസ്‌പദമായ നമ്പറുകളിലേക്ക് നിങ്ങള്‍ പണം അയക്കാന്‍ ശ്രമിച്ചാല്‍ ഈ നൂതന ഫീച്ചർ മുന്നറിയിപ്പ് നൽകും. അത്തരം ഇടപാടുകൾ നടക്കുമ്പോൾ ഉപഭോക്താക്കൾക്ക് 'ഫോൺപേ പ്രൊട്ടക്റ്റ്' അലേർട്ട് ലഭിക്കും. സുരക്ഷാ കാരണങ്ങളാൽ നിങ്ങളുടെ ഒരു സാമ്പത്തിക ഇടപാട് തടഞ്ഞാൽ അതിനുള്ള കാരണവും ഫോണ്‍പേ ആപ്പ് വിശദീകരിക്കും.

എന്താണ് ഫോൺപേ പ്രൊട്ടക്റ്റ് ഫീച്ചര്‍? 

സംശയാസ്‍പദമായി ഫ്ലാഗ് ചെയ്‌ത നമ്പറുകളിലേക്കുള്ള ഇടപാടുകൾ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ (DoT) ഡാറ്റ സാങ്കേതികവിദ്യ ഉയോഗിച്ചാണ് 'ഫോൺപേ പ്രൊട്ടക്റ്റ്' ഫീച്ചർ പ്രവർത്തിക്കുന്നത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ 'ഫിനാൻഷ്യൽ ഫ്രോഡ് റിസ്‍ക് ഇൻഡിക്കേറ്റർ (FRI)' ടൂൾ വഴിയാണ് ഇതിന്‍റെ പ്രവര്‍ത്തനം. ഫോൺപേയുടെ സിസ്റ്റം ഇന്‍റലിജൻസ് പേയ്‌മെന്‍റുകൾക്കിടയിൽ അപകടസാധ്യതകൾ കണ്ടെത്തുകയും ഉടനടി ഇടപെടുകയും ചെയ്യുന്നു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അപകടസാധ്യതയുള്ളതായി അടയാളപ്പെടുത്തിയ ഫോൺ നമ്പറുകളിലേക്കുള്ള പേയ്‌മെന്‍റുകൾ കണ്ടെത്താൻ ഫോൺപേ പ്രൊട്ടക്റ്റിന് കഴിയും. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്'വളരെ ഉയർന്ന റിസ്‌ക്' എന്ന് ലേബൽ ചെയ്‌തിരിക്കുന്ന നമ്പറുകളിലേക്കുള്ള പേയ്‌മെന്‍റുകൾ ഫോൺപേ ഓട്ടോമാറ്റിക്കായി ഉടൻ തടയുകയും സ്‌ക്രീനിൽ ഒരു മുന്നറിയിപ്പ് സന്ദേശം കാണിക്കുകയും ചെയ്യും. 'മീഡിയം റിസ്‌ക്' നമ്പറുകൾക്ക്, പേയ്‌മെന്‍റ് അനുവദിക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് ഒരു ജാഗ്രതാ സന്ദേശം നൽകുന്നു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ സവിശേഷത ഉപയോഗിക്കുന്ന ആദ്യത്തെ കമ്പനികളിൽ ഒന്നാണ് ഫോൺപേ. ഉപയോക്താക്കൾ അബദ്ധത്തിൽ തട്ടിപ്പുകാർക്ക് പണം അയയ്ക്കുന്നത് തടയാനും നിയമവിരുദ്ധമായ പണ കൈമാറ്റം തടയാനും ഫോൺപേ പ്രൊട്ടക്റ്റ് സഹായിക്കും. സുരക്ഷാ കാരണങ്ങളാൽ ഒരു ഇടപാട് തടഞ്ഞതിന്‍റെ കാരണം വ്യക്തമായി വിശദീകരിച്ചുകൊണ്ട് ഇത് ഉപയോക്തൃ വിശ്വാസം വർധിപ്പിക്കുകയും ചെയ്യും.

ഫോണ്‍പേ ഇടപാടുകളില്‍ കൂടുതല്‍ സുരക്ഷ 

ഫോൺപേയിൽ പേയ്‌മെന്‍റ് സുരക്ഷ പരമപ്രധാനമാണെന്നും തങ്ങളുടെ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി നിരവധി സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും പുതിയ സവിശേഷതയെക്കുറിച്ച് ഫോൺപേ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി അനുജ് ബൻസാലി പറഞ്ഞു. ഓരോ ഇടപാടിലും സുരക്ഷ സുഗമമായി ഉൾച്ചേർത്ത ഒരു ഇക്കണോമിക് സിറ്റം സൃഷ്‌ടിക്കുക എന്ന ഫോൺപേയുടെ ദർശനത്തെ 'ഫോൺപേ പ്രൊട്ടക്റ്റ്' പ്രതിനിധീകരിക്കുന്നു എന്നും അദേഹം പറഞ്ഞു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

അറിയോ? ഇന്‍റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്‌മെന്‍റുകൾ നടത്താം, പണം അയക്കേണ്ടത് എങ്ങനെയെന്ന് വിശദമായി
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ? അറിയാനുള്ള സൂചനകള്‍ ഇതാ, എങ്ങനെ അക്കൗണ്ട് വീണ്ടെടുക്കാമെന്നും