
ദില്ലി: കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പന്‍ പ്ലാന്‍ പ്രഖ്യാപിച്ച് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് അഥവാ ബിഎസ്എന്‍എല്‍. വെറും ഒരു രൂപയ്ക്ക് സിം കാര്‍ഡ് എടുത്താല്‍ 30 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും, 100 എസ്എംഎസ് വീതവും, പരിധിയില്ലാത്ത കോളും നല്‍കുന്ന ആസാദി കാ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് കമ്പനിയുടെ 4ജി വിന്യാസം അവസാന ഘട്ടത്തോട് അടുത്തിരിക്കെയാണ് ബിഎസ്എന്‍എല്‍ വമ്പന്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ‘ആസാദി കാ പ്ലാന്‍’ പ്രകാരം പുതിയ സിം എടുത്താല്‍ 30 ദിവസം വാലിഡിറ്റിയില്‍ ദിനംപ്രതി 2 ജിബി വീതം ഡാറ്റ ആസ്വദിക്കാം. അണ്‍ലിമിറ്റഡ് വോയിസ് കോളും ആനുകൂല്യങ്ങളുടെ പട്ടികയിലുണ്ട്. ദിവസവും 100 വീതം സൗജന്യ എസ്‌എംഎസ് ബിഎസ്എന്‍എല്‍ നല്‍കുന്നതിന് പുറമെയാണിത്. 2025 ഓഗസ്റ്റ് 1 മുതല്‍ 31 വരെയായിരിക്കും ഈ ഓഫര്‍ ലഭിക്കുക. സിം കാര്‍ഡും ഓഫറും സ്വന്തമാക്കാന്‍ തൊട്ടടുത്ത ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്‍ററോ റീടെയ്‌ലര്‍മാരായോ സമീപിക്കുക. പുതിയ സിം വരിക്കാര്‍ക്ക് മാത്രമേ ഈ അതിശയകരമായ ഓഫര്‍ ലഭ്യമാകൂവെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
ഇതിനൊപ്പം ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ എളുപ്പം അപ്‌ഗ്രേഡ് ചെയ്യാനുള്ള വഴി ബിഎസ്എന്‍എല്‍ ലളിതമാക്കിയിട്ടുമുണ്ട്. ഇതിനായി ബിഎസ്എന്‍എല്‍ എഫ്‌ടിടിഎച്ച്, ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ 1800-4444 എന്ന നമ്പറിലേക്ക് രജിസ്ട്രേഡ് നമ്പറില്‍ നിന്നൊരു വാട്സ്ആപ്പ് സന്ദേശം അയച്ചാല്‍ മതി.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam