
ന്യൂഡൽഹി: 249 രൂപക്ക് മാസം 300 ജി.ബി ഡാറ്റയുമായി ബിഎസ്എൻഎൽ. ബ്രോഡ്ബാൻഡ് ഉപഭോക്താകൾക്കാണ് ഈ ഓഫർ ലഭ്യമാവുക. പ്രതിമാസം 249 രൂപ നൽകിയാൽ പ്രതിദിനം 10 ജി.ബി ഡാറ്റയാണ് ബ്രോഡബാൻഡ് ഉപഭോക്താകൾക്ക് ലഭിക്കും.
കൂടാതെ രാവിലെ ഒമ്പത് മണി മുതൽ രാത്രി ഏഴ് വരെ കോളുകൾ സൗജന്യവുമായിരിക്കും. ഞായറാഴ്ചകളിലെ കോളുകൾ പരിപൂർണ്ണ സൗജന്യവും ആയിരിക്കും. കൂടുതൽ ഉപഭോക്താകളെ പുതിയ തീരുമാനത്തിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് ബി.എസ്.എൻ.എൽ കണക്കു കൂട്ടുന്നത്. ബി.എസ്.എൻ.എൽ മാത്രമാണ് ബ്രോഡ്ബാൻഡ് സേവനം നൽകുന്ന കമ്പനികളിൽ ഇത്രയും മികച്ച ഒാഫർ നൽകുന്നതെന്ന് കമ്പനിയുടെ ഡയറക്ടർ എൻ.കെ ഗുപ്ത പറഞ്ഞു.
റിലയൻസ് ജിയോ നൽകുന്ന സൗജന്യ സേവനത്തിന് ഇന്നത്തോടെ അവസാനമാകും. കഴിഞ്ഞ ആറ് മാസത്തോളമായി ജിയോ സൗജന്യ സേവനം തുടർന്ന് വരികയായിരുന്നു. ഇനി മുതൽ 149 രൂപ മുതലുള്ള ജിയോയുടെ വിവിധ പ്ലാനുകൾ എടുത്ത് കമ്പനിയുടെ സേവനങ്ങൾ തുടരാവുന്നതാണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം