
ബഹിരാകാശ നടത്തത്തില്‍ സുനിത വില്ല്യംസിന്‍റെ റെക്കോഡ് തകര്‍ന്നു. നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വൈറ്റ്സണ്‍ ആണ് സുനിതയുടെ റെക്കോഡ് തകര്‍ത്തത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര നടത്തിയ വനിത, ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്നീ റെക്കോഡുകളാണ് പഴങ്കഥയായത്.
ജനുവരി 6നാണ് അവസാനം പെഗ്ഗി ബഹിരാകാശത്ത് നടന്നത്. ഫ്ലൈറ്റ് എഞ്ചിനീയറായ വൈറ്റ്സണ്‍, ഷെന്‍ കിംബര്‍ഗിന്‍റെ കൂടെയാണ് റെക്കോഡ് നടത്തം പൂര്‍ത്തിയാക്കിയത്. അന്താരാഷ്‍ട്ര ബഹിരാകാശ നിലയത്തിന്‍റെ ലിഥിയം ഐഓണ്‍ ബാറ്ററി മാറ്റിസ്ഥാപിക്കാനായിരുന്നു അവരുടെ നടത്തം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം