ജിയോ ഫോണിന് വെല്ലുവിളി; ഇതാണ് ഭാരത് 1

By Web DeskFirst Published Oct 18, 2017, 1:27 PM IST
Highlights

മൈക്രോമാക്സുമായി സഹകരിച്ച് ബിഎസ്എന്‍എല്‍ പുറത്തിറക്കുന്ന ഭാരത് 1 ഫോണ്‍ ഇറങ്ങി. 4ജി സംവിധാനത്തോടെ എത്തുന്ന ഫോണിന്‍റെ വില 2,200 രൂപയാണ്. രാജ്യത്തെ ഇന്‍റര്‍നെറ്റ് സംവിധാനം ഇല്ലാത്ത 500 ദശലക്ഷം ജനങ്ങളെ ഉദ്ദേശിച്ചാണ് ഈ ഫോണ്‍ എന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കുന്നു. ജിയോ ഫോണിന് കടുത്ത വെല്ലുവിളിയായിരിക്കും ഈ ഫോണ്‍ എന്നാണ് കരുതുന്നത്.

അടുത്ത ജനുവരിയില്‍ 4ജി സര്‍വ്വീസ് ആരംഭിക്കാന്‍ ഇരിക്കുന്ന ബിഎസ്എന്‍എല്‍ അതും കണക്കിലെടുത്താണ് 4ജി ഫോണുമായി എത്തുന്നത്. ഇത്തരം ഒരു പദ്ധതിക്ക് ഇന്ത്യന്‍ കമ്പനിയായ മൈക്രോമാക്സിനെ ഒപ്പം കിട്ടിയതില്‍ സന്തോഷമുണ്ടെന്നാണ് ബിഎസ്എന്‍എല്‍ മേധാവി അനുപം ശ്രീവാസ്തവ പറഞ്ഞത്.

ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 205 മൊബൈല്‍ പ്ലാറ്റ്ഫോമിലാണ് ഈ ഫോണ്‍ എത്തുന്നത്. 512 എംബിയാണ് റാം ശേഷി. 4ജിബി ഇന്‍ബില്‍ട്ട് മെമ്മറിയുണ്ട്. 2000 എംഎഎച്ചാണ് ബാറ്ററി ശേഷി. 2.4 ഇഞ്ച് ക്യൂവിജിഎ ഡിസ്പ്ലേയാണ് ഫോണുനുള്ളത്. 2എംപി പ്രധാന ക്യാമറയും, വിജിഎ മുന്‍ ക്യാമറയും ഫോണിനുണ്ട്. 22 ഭാഷകള്‍ ഫോണില്‍ സപ്പോര്‍ട്ട് ചെയ്യും. അടുത്ത ആഴ്ച മുതല്‍ ഫോണ്‍ വിപണിയില്‍ എത്താന്‍ തുടങ്ങും.

97 രൂപയ്ക്ക് പരിധിയില്ലാത്ത കോള്‍ സൗകര്യവും, ഡാറ്റപ്ലാനുമാണ് ഭാരത് ഫോണിന് ഒപ്പം ലഭിക്കുക. ജിയോ തങ്ങളുടെ 4ജി ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിഎസ്എന്‍എല്ലിന്‍റെ ഭാരത് ഫോണ്‍ പ്രഖ്യാപനം ഉണ്ടായത്.

click me!