തിമിംഗലത്തിന്‍റെ തലച്ചോറും സ്വഭാവ പ്രകൃതവും തമ്മിലുള്ള ബന്ധം.!

By Web DeskFirst Published Oct 18, 2017, 11:02 AM IST
Highlights

വാഷിങ്ങ്ടണ്‍: ജീവജാലങ്ങളില്‍ വച്ച് ഏറ്റവും വലിയ തലച്ചോറുള്ളത് കടല്‍ സസ്തനികളായ തിമിംഗലത്തിനും, സ്രാവിനും ഡോള്‍ഫിനും ആണ്. തിമിംഗലത്തിനാണ് ഇവരില്‍ ഏറ്റവും വലിയ തലച്ചോറുള്ളത്. മനുഷ്യന്‍റെ തലച്ചോറിനെക്കാളും ആറ് മടങ്ങ് ഇരട്ടി വലുപ്പമാണ് തിമിംഗലത്തിനുള്ളത്. തലച്ചോറിന്‍റെ വലിപ്പവും സ്വഭാവവും തമ്മില്‍ വലിയ ബന്ധങ്ങളുണ്ട്.

വളരെ സങ്കീര്‍ണ്ണവും വ്യത്യസ്തമായ സ്വഭാവ പ്രകൃതവുമായിരുക്കും വലിയ തലച്ചോറുള്ള ജീവജാലങ്ങള്‍ക്ക് എന്നാണ് പഠനം പറയുന്നത്. ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് മെഞ്ചസ്റ്റര്‍ പരിണാമ ജൈവശാസ്ത്ര ഗവേഷക സൂസെന്‍ ഷുല്‍റ്റ്സിന്‍റെയാണ് പഠനം. പരിഷ്കൃതമായ സ്വഭാവരീതികള്‍ തിമിംഗലങ്ങളുടെ പ്രത്യേകതയാണ്. പരസ്പരം വിവരങ്ങള്‍ കൈമാറാന്‍ വ്യത്യസ്തമായ രീതികളാണ് ഇവ ഉപയോഗിക്കാറ്.

വലിയ തലച്ചോറുള്ള കൊലപാതകി തിമിംഗലങ്ങള്‍ കൂട്ടമായാണ് ഇരയെ പിടിക്കാനിറങ്ങുന്നത്. ഇവര്‍ക്ക് കൂട്ടത്തില്‍ ഒരു നേതാവും ഉണ്ടാകും. കാണുന്ന എന്തിനേയും ആഹാരമാക്കുന്നവരുമല്ല ഇവര്‍. ഭക്ഷിക്കുന്ന വസ്തുക്കളില്‍ കൃത്യമായ താല്‍പ്പര്യങ്ങള്‍ ഉണ്ട് ഇവര്‍ക്ക്.

ചില തിമിംഗലങ്ങള്‍ വലിയ മത്സ്യങ്ങളെ തിരഞ്ഞെടുക്കാറുണ്ട്. ചിലതാകട്ടെ നീര്‍ നായയെ വരെ ആഹാരമാക്കും. കുഞ്ഞ് തിമിംഗലങ്ങളെ നോക്കാനുള്ള ചുമതല വരെ ഇവരുടെ കൂട്ടത്തില്‍ ചിലര്‍ക്കുണ്ടാവും.

click me!