
ദില്ലി: കുറഞ്ഞ ചെലവിൽ ഒരു മികച്ച മൊബൈൽ റീചാര്‍ജ് പ്ലാൻ തേടുകയാണോ നിങ്ങൾ? എങ്കിൽ ഇതാ ബിഎസ്എൻഎല്ലിന്‍റെ ഒരു മികച്ച പാക്കിനെക്കുറിച്ച് അറിയാം. ബിഎസ്എൻഎല്ലിന്‍റെ 599 രൂപയുടെ പ്രീപെയിഡ് പ്ലാൻ മികച്ച ഡാറ്റ ആനുകൂല്യങ്ങൾ മാത്രമല്ല, അധിക ചെലവില്ലാതെ ലൈവ് ടിവി സ്ട്രീമിംഗ് പോലുള്ള മൂല്യവർധിത സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ, ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ ദീർഘകാല ആനുകൂല്യങ്ങൾ തേടുന്ന ഉപയോക്താക്കൾക്ക് ആകർഷകമായ ഒരു ഡീലാക്കി മാറ്റുന്നു.
599 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ഇപ്പോൾ കൂടുതൽ ഡാറ്റ ആസ്വദിക്കാൻ കഴിയും. 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റ, പരിധിയില്ലാത്ത ലോക്കൽ, എസ്‍ടിഡി കോളുകൾ, ദിവസേന 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ദിവസേനയുള്ള ആനുകൂല്യങ്ങൾക്കൊപ്പം, ബിഎസ്‌എൻഎൽ ഉപഭോക്താക്കൾക്ക് 3 ജിബി അധിക ഡാറ്റ കൂടി ലഭിക്കും. ധാരാളം ഡാറ്റ, തടസമില്ലാത്ത കോളിംഗ്, താങ്ങാവുന്ന വില എന്നിവ ആവശ്യമുള്ളവർക്കായി ഈ പ്ലാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ സിങ്ക് മ്യൂസിക്, വീഡിയോ സ്ട്രീമിംഗ് ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകൾ, പേഴ്സണൽ റിംഗ് ബാക്ക് ടോൺ, ആസ്ട്രോടെൽ, ഗെയിംഓൺ തുടങ്ങിയ മൂല്യവർധിത സേവനങ്ങളും ഉൾപ്പെടുന്നു. ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് മാത്രം റീചാർജ് ചെയ്യുമ്പോൾ പ്ലാനിന്‍റെ എല്ലാ ആനുകൂല്യങ്ങളും ബാധകമാണ്. കമ്പനി 299 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനിലും സമാനമായ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത് 30 ദിവസത്തെ കുറഞ്ഞ വാലിഡിറ്റിയോടെയാണ് വരുന്നത്.
ബിഎസ്എൻഎല്‍ 599 രൂപ പ്ലാനിന്‍റെ പ്രധാന നേട്ടങ്ങൾ ചുരുക്കത്തിൽ
എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ്
പ്രതിദിനം 3 ജിബി അതിവേഗ ഡാറ്റ, 84 ദിവസത്തേക്ക് ആകെ 252 ജിബി ഡാറ്റ
തടസമില്ലാത്ത ആശയവിനിമയത്തിനായി പ്രതിദിനം 100 സൗജന്യ എസ്എംഎസുകൾ
ഇന്ത്യയിലുടനീളം സൗജന്യ നാഷണൽ റോമിംഗ്
400-ലധികം സൗജന്യ ചാനലുകളുള്ള ബിഎസ്എൻഎല്ലിന്‍റെ ലൈവ് ടിവി സ്ട്രീമിംഗ് സേവനമായ ബിഐ ടിവിയിലേക്കുള്ള സൗജന്യ ആക്‌സസ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam