മസ്കിന്‍റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ആയുസ് കുറയുന്നു, സംഭവിക്കുന്ന പ്രതിഭാസത്തിന് കാരണം സൗര കൊടുങ്കാറ്റുകൾ

Published : May 31, 2025, 03:32 PM ISTUpdated : May 31, 2025, 03:34 PM IST
മസ്കിന്‍റെ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ആയുസ് കുറയുന്നു, സംഭവിക്കുന്ന പ്രതിഭാസത്തിന് കാരണം സൗര കൊടുങ്കാറ്റുകൾ

Synopsis

സ്റ്റാര്‍ലിങ്ക് അടക്കമുള്ള വലിയ ഉപഗ്രഹ നെറ്റ്‌വര്‍ക്കുകള്‍ക്കാണ് ഈ പ്രതിഭാസം വലിയ തിരിച്ചടി നല്‍കുന്നതെന്ന് പഠനത്തില്‍ പറയുന്നു 

ടെക്സസ്: ഭൂമിയുടെ ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളുടെ ആയുസ്സിനെ, പ്രത്യേകിച്ച് സ്പേസ് എക്സിന്‍റെ സ്റ്റാർലിങ്ക് പോലുള്ളവയുടെ ആയുസിനെ സൗര സ്ഫോടനങ്ങൾ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. നാസ ശാസ്ത്രജ്ഞനായ ഡെന്നി ഒലിവേരയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, സൗര കൊടുങ്കാറ്റുകൾ കാരണം ഉപഗ്രഹങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കാൻ കാരണമാകുമെന്നും സാറ്റ്‌ലൈറ്റുകളുടെ ആയുസ് 10 ദിവസം വരെ കുറയ്ക്കുമെന്നും കണ്ടെത്തി.

നിലവിൽ 7,000ത്തിൽ അധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളാണ് ഭൂമിയുടെ ഭ്രമണപഥത്തിലുള്ളത്. ഇനിയും ആയിരക്കണക്കിന് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ സ്പേസ് എക്സ് വിക്ഷേപിക്കാനിരിക്കുന്നതിനാല്‍ ഈ പഠന റിപ്പോർട്ട് വളരെ പ്രധാനപ്പെട്ടതാണ്. ഭാവിയിൽ ഭൂമിയെ ചുറ്റുന്ന 30,00ത്തിൽ അധികം ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നു. ഈ ദ്രുതഗതിയിലുള്ള വികാസം ഉപഗ്രഹ പുനഃക്രമീകരണങ്ങളിൽ ശ്രദ്ധേയമായ വർധനവിന് കാരണമായി. ഓരോ ആഴ്ചയും നിരവധി ഉപഗ്രഹങ്ങൾ വിക്ഷേപിക്കപ്പെടുന്നു.

ഡെന്നി ഒലിവേരയുടെ അഭിപ്രായത്തിൽ, ഒന്നിലധികം ഉപഗ്രഹങ്ങൾ ഒരേസമയം ഭൂമിയിലേക്ക് വീണ്ടും പ്രവേശിക്കുന്നത് ചരിത്രപരമായ ഒരു പ്രതിഭാസമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ഉപഗ്രഹങ്ങൾ ഒരേ സമയം ഭൂമിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതെന്നും 2020-നും 2024-നും ഇടയിൽ, 523 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ നമ്മുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നത് ട്രാക്ക് ചെയ്തെന്നും അദേഹം പറയുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ, എല്ലാ ദിവസവും ഉപഗ്രഹങ്ങൾ വീണ്ടും പ്രവേശിക്കും എന്നും ഡെന്നി ഒലിവേര കൂട്ടിച്ചേർത്തു.

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ സാധാരണയായി അവയുടെ ആയുസ്സിന്‍റെ അവസാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കാറുണ്ട്. എങ്കിലും, സമീപകാല ഭൂകാന്തിക സംഭവങ്ങൾ ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി. 37 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് വെറും അഞ്ച് ദിവസത്തിന് ശേഷം അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ചതായി ഡെന്നി ഒലവേര പറയുന്നു. സാധാരണ 15 ദിവസത്തിൽ കൂടുതല്‍ എടുക്കുന്ന സ്ഥാനത്താണ് ഈ മാറ്റം.

അതേസമയം, ഉപഗ്രഹങ്ങളുടെ ഈ വർധിച്ച തിരിച്ചുവരവുകൾ ചില ശാസ്‍ത്രജ്ഞർ പോസിറ്റീവായി കാണുന്നുണ്ട്. ഭ്രമണപഥത്തിൽ നിന്നും നിർജ്ജീവ ഉപഗ്രഹങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുമെന്നും അതുവഴി കൂട്ടിയിടി സാധ്യത കുറയ്ക്കുമെന്നും ആണ് ഈ ശാസ്‍ത്രജ്ഞർ വിശ്വസിക്കുന്നത്. എങ്കിലും താഴ്ന്ന ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളുടെ ഉപയോഗം ഇത് പരിമിതപ്പെടുത്തുകയും അന്തരീക്ഷ പുനഃപ്രവേശനത്തെ അതിജീവിക്കുന്ന അവശിഷ്ടങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ