സുക്കര്‍ബര്‍ഗ് പോലും പുകഴ്ത്തുന്ന ബൈജുവിന്‍റെ മാജിക്ക്

By Vipin PanappuzhaFirst Published Sep 9, 2016, 6:31 AM IST
Highlights

ബൈജു രവീന്ദ്രന്‍ എന്ന കണ്ണൂര്‍ അഴീക്കോടുകാരനെക്കുറിച്ച് ഇപ്പോള്‍ പറയുന്നത് മറ്റാരുമല്ല ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ്. ബൈജുവിനെ അറിയുന്നവര്‍ ചുരുക്കമായിരിക്കാം എന്നാല്‍ ബെജുവിന്‍റെ സംരംഭം അറിയാത്തവര്‍ ചുരുക്കം, ബൈജൂസ് ആപ്പ്.

ബൈജൂസ് ആപ്പിന്‍റെ സൃഷ്ടാവാണ് ഈ മലയാളി. രാജ്യത്തെ ആറ് മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഓണ്‍ലൈന്‍ പഠന സഹായി ആണ് ഈ ആപ്പ്. ഈ ആപ്പിനാണ് സുക്കര്‍ബര്‍ഗിന്‍റെ ചാന്‍ സുക്കര്‍ബര്‍ഗ് ഇനിഷെറ്റീവ് സഹായം നല്‍കാന്‍ ഒരുങ്ങുന്നത് മാര്‍ക്ക് തന്നെയാണ് തന്‍റെ ഫേസ്ബുക്കിലൂടെ ഈ കാര്യം പ്രഖ്യാപിച്ചത്. 


ബൈജുവിന്‍റെ ആരംഭം

എഞ്ചിനീയറായി സ്വന്തം ഔദ്യോഗിക ജീവിതം ആരംഭിച്ചതാണ് ബെജു. തുടര്‍ന്ന് വിദേശത്ത് ഐ.ടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. അങ്ങനെ ഇരിക്കെ 2003 ല്‍ ബാംഗ്ലൂരില്‍ വച്ച് അവധിക്കാലം ചിലവിടുന്നതിനിടയില്‍ തന്‍റെ ചില സുഹൃത്തുക്കളെ ഐഐഎം പ്രവേശന പരീക്ഷയായ കാറ്റ് (CAT)എഴുതുന്നതിനുള്ള പഠനരീതികള്‍ പരിശീലിപ്പിക്കുക ഉണ്ടായി. ബൈജുവിന്റെ രീതി പിന്തുടര്‍ന്ന സുഹൃത്തുക്കള്‍ പ്രവേശനപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയതോടെയാണ് തന്‍റെ വഴി ബൈജു തിരിച്ചറിഞ്ഞത്.

ഇതോടെ രണ്ട് വര്‍ഷത്തിന് ശേഷം മനസില്‍ തയ്യാറാക്കിയ പദ്ധതികളുമായി ബൈജു തിരികെ എത്തി. കൂടുതല്‍ ആളുകള്‍ക്ക് മത്സര പരീക്ഷ എഴുതാനുള്ള പരിശീലനം നല്‍കാന്‍ ആരംഭിച്ചു. ഇതിന്റെ ഫലവും മികച്ചതായിരുന്നു. തുടര്‍ന്ന് വിദേശത്തെ ജോലി ഉപേക്ഷിച്ച് ഇദ്ദേഹം പൂര്‍ണ്ണമായും വിദ്യഭ്യാസ പരിശീലകനായി.

തുടര്‍ന്ന് പല നഗരങ്ങളിലും ക്ലാസ് എടുക്കാന്‍ നിരന്തരം യാത്ര ചെയ്യേണ്ട അവസ്ഥയായി. എന്നാല്‍ ശരീരികമായി ഒരോ സ്ഥലത്ത് എത്തി ക്ലാസ് എടുക്കുന്നതിന് പകരം ബൈജു പിന്നീട് വീഡിയോ ടൂട്ടോറിയലുകള്‍ പരീക്ഷിക്കാന്‍ തുടങ്ങി.

തന്‍റെ ക്ലാസുകള്‍ റെക്കോര്‍ഡ് ചെയ്ത് പ്രദര്‍ശിപ്പിച്ച ബൈജു. യാത്രകള്‍ ഓഴിവാക്കി വീഡിയോ വഴി ഒന്നിലേറെ സ്ഥലത്ത് ക്ലാസുകള്‍ എടുക്കാന്‍ ആരംഭിച്ചു.

ബൈജൂസ് ആപ്പിലേക്ക്

എന്‍ഡ്രന്‍സ് പ്രവേശനത്തിനും മറ്റും ക്ലാസ് എടുക്കാന്‍ തുടങ്ങിയ കാലത്ത് തന്നെ ബൈജു ഒരു കാര്യം മനസിലാക്കിയിരുന്നു. പല വിഷയങ്ങളിലും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ആകുമ്പോഴും അടിസ്ഥാന വിഷയങ്ങളില്‍ പോലും അറിവില്ലെന്ന് മനസിലാക്കിയത്. ഇത് വലിയൊരു മാറ്റത്തിനുള്ള തിരിച്ചറിവായിരുന്നു. ഇതോടെ ആറുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബൈജു ക്ലാസുകള്‍ ആരംഭിച്ചു.

സ്മാര്‍ട്ട് ഫോണ്‍ രംഗത്തുണ്ടായ വിപ്ലവങ്ങളെ തുടര്‍ന്ന് കുറഞ്ഞ വിലയ്ക്ക് എല്ലാവര്‍ക്കും സ്മാര്‍ട്ട് ഫോണ്‍ എത്തുകയും അവയുടെ സ്ക്രീന്‍ സൈസ് വര്‍ധിക്കുകയും ചെയ്തതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി. ക്ലാസുകള്‍ കൂടൂതല്‍; ആകര്‍ഷകമാക്കി വിഷ്യല്‍ ആനിമേഷന്‍റെ സാങ്കേതികതയും ക്ലാസില്‍ ഉപയോഗപ്പെടുത്തി.
മൊബൈല്‍ ആപ്പിലൂടെ ആദ്യത്തെ 15 ദിവസത്തെ ക്ലാസുകള്‍ സൗജന്യമായി നല്‍കും, പിന്നീട്  കൂടുതല്‍ ക്ലാസുകള്‍ക്കായി പണം നല്‍കണം എന്ന നിബന്ധന വച്ചു. 

ഇന്‍ഫോസിസിന്‍റെ മുന്‍ സി.എഫ്.ഒയായ ടി.വി മോഹന്‍ ദാസ് പൈ ആണ് ബൈജുവിന്‍റെ ഈ സ്റ്റാര്‍ട്ട്അപ്പില്‍ ആദ്യം പണം ഇറക്കിയത് പിന്നീട്. സെക്വോയ കാപ്പിറ്റല്‍, ശോഫിന എന്നീ പ്രമുഖ കമ്പനികള്‍ ഏതാണ്ട്  7.5 കോടി ഡോളറിന്‍റെ  നിക്ഷേപം ബൈജൂസ് ആപ്പില്‍ നടത്തി. ഇപ്പോള്‍ ഇതാ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ പുകഴ്ത്തലും

നിലവില്‍ 40 ലക്ഷത്തോളം ആളുകള്‍ ബൈജൂസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞിരിക്കുന്നു. ബൈജൂസ് ആപ്പ് പണം നല്‍കി ഉപയോഗിച്ച് പഠനം നടത്തുന്നത് 1,60,000 ത്തോളം വിദ്യാര്‍ത്ഥികളാണ്.ഓരോ മാസവും 15 ശതമാനം വര്‍ധനവാണ് പെയ്ഡ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടാകുന്നത്. കോച്ചിങ് സെന്‍ററുകളെയും ട്യൂഷന്‍ സെന്‍ററുകളെയും വച്ച് നോക്കുമ്പോള്‍ മികച്ച ക്ലാസുകള്‍ക്ക് കുറഞ്ഞ തുക ബൈജൂസ് ആപ്പിന്റെ പ്രത്യേകതയാണ്.

click me!