വാട്ട്സ്ആപ്പിനെയും ഫേസ്ബുക്കിനെയും പിന്നിലാക്കി ജിയോ

By Web DeskFirst Published Sep 9, 2016, 4:01 AM IST
Highlights

രാജ്യത്ത് വാട്സാപ്പിനേയും ഫേസ്ബുക്കിനെയും പിന്തള്ളിയിരിക്കുകയാണ് റിലയന്‍സ് ജിയോ. വന്‍ ഓഫറുകള്‍ നല്‍കി രംഗത്ത് എത്തുന്ന ജയോ ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പുകളുടെ പട്ടികയിൽ ഫെയ്സ്ബുക്കിനേക്കാളും വാട്സാപ്പിനേക്കാളും മുന്നിലായിരിക്കുകയാണ് സമീപ ആഴ്ചകളില്‍. ടോപ് 10 ഡൗൺലോഡഡ് ആപ്പിൽ ആദ്യ ഏഴും ജിയോ കുടുംബത്തിൽ നിന്നാണ്.

മൈ ജിയോ ആപ്പാണ് പട്ടികയിൽ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ജിയോസിനിമ. മൂന്നാം സ്ഥാനത്താണു വാട്സാപ്പ്. ഫെയ്സ്ബുക്ക് ആകട്ടെ 12മത്തെ സ്ഥാനത്തും. ജിയോ ടിവി, ജിയോനെറ്റ്, ജിയോ മ്യൂസിക്, ജിയോമാഗ്ബാഗ്സ് എന്നിവ യഥാക്രമം നാല്, അഞ്ച്, ഏഴ്, പത്ത് സ്ഥാനങ്ങളിൽ നിൽക്കുന്നു. മൈജിയോ ഒരു കോടി പേർ ഡൗൺലോഡ് ചെയ്തെന്നാണു പ്ലേസ്റ്റോറിൽ കാണിക്കുന്നത്. 

മറ്റ് ആപ്പുകൾ പത്തു ലക്ഷം കടന്നു. ഏറ്റവും കൂടുതൽ പേർ ഡൗൺലോഡ് ചെയ്ത 15 ആപ്പുകളിൽ 11 ഉം, ടോപ് 20ൽ 12ഉം ജിയോ കുടുംബത്തിൽനിന്നുള്ളതാണ്.  ഈ മാസം അഞ്ചിനാണു ജിയോ സിമ്മുകളുടെ ഔദ്യോഗിക വിൽപന ആരംഭിച്ചത്.

click me!