
ഗൂഗിള്‍ ജെമിനിയുടെ വൈറലായ നാനോ ബനാനയെ (ജെമിനി 2.5 ഫ്ലാഷ് ഇമേജ്) നേരിട്ട് വെല്ലുവിളിക്കാൻ ടിക് ടോക്കിന്‍റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസ് അവരുടെ ഏറ്റവും പുതിയ ഇമേജ് ജനറേഷൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂൾ സീഡ്രീം 4.0 പുറത്തിറക്കി. പ്രൊഫഷണൽ-ഗ്രേഡ് പ്ലാറ്റ്‌ഫോമായി എത്തുന്ന സീഡ്രീം 4.0 വേഗത, കൃത്യത, ക്രിയേറ്റീവ് സ്ഥിരത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. രണ്ട് സെക്കൻഡിനുള്ളിൽ അൾട്രാ-ഷാർപ്പ് 2K-റെസല്യൂഷൻ ചിത്രങ്ങൾ നിർമ്മിക്കാൻ സീഡ്രീം 4.0 കഴിയും. കൂടാതെ ഔട്ട്‌പുട്ടുകളിലുടനീളം വിഷ്വൽ ഐഡന്‍റിറ്റി നിലനിർത്തുന്നതിന് ഉപയോക്താക്കളെ ആറ് റഫറൻസ് ചിത്രങ്ങൾ വരെ അപ്‌ലോഡ് ചെയ്യാനും സീഡ്രീം 4.0 അനുവദിക്കുന്നു. നാനോ ബനാന കാഷ്വൽ, മൊബൈൽ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനായി രൂപകൽപ്പന ചെയ്‌തിരിക്കുമ്പോൾ പ്രൊഫഷണലുകളെ ലക്ഷ്യം വച്ചുള്ളതാണ് സീഡ്രീം 4.0.
സീഡ്രീം 4.0 വെറുമൊരു ടെക്സ്റ്റ്-ടു-ഇമേജ് ടൂൾ അല്ലെന്നും ഇത് ഒന്നിലധികം സവിശേഷതകൾ ഒരു സുഗമമായ പ്ലാറ്റ്‌ഫോമിലേക്ക് ലയിപ്പിക്കുന്നുവെന്നും കമ്പനി പറയുന്നു. വേഗതയും നൂതനമായ ക്രിയേറ്റീവ് നിയന്ത്രണവും സംയോജിപ്പിക്കുന്നതിലൂടെ, സീഡ്രീം 4.0 പ്രൊഫഷണൽ ഉപയോഗത്തിന് കൂടുതൽ ഉപകാരപ്രദമാകുന്നു. സീഡ്രീം 4.0-ന്‍റെ ഏറ്റവും മികച്ച സവിശേഷതകളിലൊന്ന് രണ്ട് സെക്കൻഡിനുള്ളിൽ 2K-റെസല്യൂഷൻ ചിത്രങ്ങൾ സൃഷ്‍ടിക്കാനുള്ള കഴിവാണ്. ഈ പ്രകടനം ഇതിനെ നിലവിൽ ലഭ്യമായ ഏറ്റവും വേഗതയേറിയ എഐ ഇമേജ് ടൂളുകളിൽ ഒന്നാക്കി മാറ്റുന്നു.ഡിസൈനർമാർക്ക് ദീർഘനേരം റെൻഡർ ചെയ്യാൻ കാത്തിരിക്കാതെ തന്നെ ആശയങ്ങൾ വേഗത്തിൽ പരീക്ഷിക്കാൻ സീഡ്രീം 4.0ന് കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. സീഡ്രീം 4.0 ഉപയോക്താക്കളെ ആറ് റഫറൻസ് ചിത്രങ്ങൾ വരെ അപ്‌ലോഡ് ചെയ്യാൻ അനുവദിക്കുന്നു. എഡിറ്റിംഗ് ലളിതമാക്കുന്നത് ഉപയോക്താക്കളെ സ്വാഭാവിക ഭാഷയിൽ കമാൻഡുകൾ നൽകാനും അനുവദിക്കുന്നു. സങ്കീർണ്ണമായ ഇന്‍റർഫേസുകൾ നാവിഗേറ്റ് ചെയ്യുന്നതിന് പകരം ക്രിയേറ്റേഴ്‌സിന് “പശ്ചാത്തലം നീക്കം ചെയ്യുക,” “വസ്ത്രത്തിന്‍റെ നിറം മാറ്റുക,” അല്ലെങ്കിൽ “ലൈറ്റിംഗ് സിനിമാറ്റിക് ആക്കുക” തുടങ്ങിയ നിർദ്ദേശങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയും.
1. അൾട്രാ ഷാർപ്പ് ഔട്ട്‌പുട്ടുകളും സ്ഥിരതയും ആവശ്യമുള്ള ഡിസൈനർമാർക്കും ഇല്ലസ്ട്രേറ്റർമാർക്കും.
2. വലിയ ക്യംപയിനുകളില്‍ ബ്രാൻഡ് ഐഡന്‍റിറ്റി കൈകാര്യം ചെയ്യുന്ന മാർക്കറ്റിംഗ് ഏജൻസികൾ.
3. കഥാപാത്രങ്ങളിലും രംഗങ്ങളിലും കണ്ടിന്യൂവിറ്റി ആവശ്യമുള്ള ആനിമേറ്റർമാരും സ്റ്റോറി ടെല്ലർമാരും.
4. ഉയർന്ന നിലവാരമുള്ള സ്കെയിലിൽ ദൃശ്യങ്ങൾ നിർമ്മിക്കുന്ന ബിസിനസ് ഉപഭോക്താക്കൾ
നാനോ ബനാനയും സീഡ്രീമും തമ്മിൽ
സീഡ്രീം 4.0 ഉം നാനോ ബനാനയും എഐ അധിഷ്‌ഠിത ഇമേജ് ടൂളുകളാണെങ്കിലും, അവ വ്യത്യസ്‍ത ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. നാനോ ബനാന മൊബൈലിൽ മാത്രം ഇഷ്‌ടപ്പെടുന്ന, കാഷ്വൽ ഉപഭോക്താക്കൾക്കായി ഒപ്റ്റിമൈസ് ചെയ്‌തതാണ്. ലൈവ് എഡിറ്റിംഗിനും തുടക്കക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കുന്നതിനും നാനോ ബനാന മികച്ചതാണ്. അതേസമയം സീഡ്രീം 2 സെക്കൻഡിനുള്ളിൽ അതിവേഗ 2K ഇമേജ് ജനറേഷൻ, മൾട്ടി-റഫറൻസ് സ്ഥിരത (ആറ് ചിത്രങ്ങൾ വരെ), പ്രൊഫഷണൽ-ഗ്രേഡ് കൃത്യതയും സ്കേലബിളിറ്റിയും, ദ്വിഭാഷാ പിന്തുണ (ഇംഗ്ലീഷും ചൈനീസും) തുടങ്ങി കൂടുതൽ പ്രൊഫഷണൽ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ ലഭ്യത
നിലവിൽ ജിമെങ്, ഡൗബാവോ എഐ ആപ്പുകൾ ഉൾപ്പെടെയുള്ള ബൈറ്റ്ഡാൻസിന്‍റെ ആഭ്യന്തര പ്ലാറ്റ്‌ഫോമുകളിലൂടെയും എന്റർപ്രൈസ് ഉപഭോക്താക്കൾക്കുള്ള വോൾക്കാനോ എഞ്ചിൻ ക്ലൗഡ് പ്ലാറ്റ്‌ഫോമിലൂടെയും സീഡ്രീം 4.0ആക്‌സസ് ചെയ്യാൻ കഴിയും. അതേസമയം സീഡ്രീം 4.0ന്‍റെ ഇന്ത്യയിൽ ലഭ്യത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും സീഡ്രീം 4.0 ഭാവിയിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം