ഇതുപോലൊരു ക്യാമറ  ഇനി സ്വപ്‌നമല്ല!

Published : Aug 29, 2016, 02:33 AM ISTUpdated : Oct 05, 2018, 03:44 AM IST
ഇതുപോലൊരു ക്യാമറ  ഇനി സ്വപ്‌നമല്ല!

Synopsis

30.4 മെഗാപിക്‌സിലുള്ള 35MM സീമോസ് ഫുള്‍ഫ്രെയിം സെൻസറുമായി ആണ് 5 ഡി മാർക്ക് 4 ഇറങ്ങുന്നത്. ക്യാനോന്‍ 1Dx ല്‍ ഉപയോഗിച്ചിരിക്കുന്ന ഡിജിക് 6+ പ്രൊസസര്‍ ആണ് ഈ സ്‌റ്റൈല്‍ മന്നന്റെ കരുത്ത്.  നേറ്റീവ് ഐ എസ്  ഓ 100  32000 ആണെങ്കിലും 50  102400 വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും, ഒരു സെക്കന്‍ഡില്‍ ഏഴു ഫോട്ടോ വരെ  എടുക്കാന്‍ കഴിയും എന്നത്  ഏതൊരു ഫോട്ടോഗ്രാഫറുടെയും ജോലി അനായാസമാക്കും. ക്യാനോന്‍ അവരുടെ ഹൈ എന്റ് മോഡല്‍ ക്യാമറകളില്‍ മാത്രം കണ്ടുവരുന്ന 61 ഓട്ടോ ഫോക്കസ് പോയിന്റ്‌സും, 3.2 ഇഞ്ച് ടെച്‌ സ്‌ക്രീന്‍ ഡിസ്‌പ്ലേയും  പ്രൗഢി വര്‍ധിപ്പിക്കുന്നു.


സീ എഫ് , എസ് ഡി എന്നിങ്ങനെ  രണ്ട് കാര്‍ഡ് സ്ലോട്ടുകള്‍ ആണ് ക്യാമറയില്‍ ഉള്ളത് കാലത്തിനനുസരിച്ചുള്ള വൈ ഫൈ , ജീ പീ എസ് എന്നീ   സാങ്കേതികവിദ്യകളോടുകൂടിയാണ് 5D മാര്‍ക്ക് 4 അവതരിപ്പിച്ചിരിക്കുന്നത്  എടുക്കുന്ന  ചിത്രങ്ങള്‍  ഫോട്ടോജേര്‍ണലിസ്റ്റുകള്‍ക്ക്  അവര്‍ നില്‍ക്കുന്നസ്ഥലത്തുനിന്നും ക്യാമെറയില്‍നിന്നും  കോപ്പി ചെയ്യാതെ  തന്നെ ഇമെയില്‍ ചെയ്യാനും   സോഷ്യല്‍ മീഡിയകളില്‍  പങ്കുവെക്കാനും സാധിക്കും.  യൂ എസ് ബി 3.0 ടെര്‍മിനല്‍ എത്ര വലിയ ഫയല്‍ സൈസിലുള്ള ഫോട്ടോസും നിഷ്പ്രയാസം കോപ്പി ചെയ്യാന്‍ സഹായിക്കുന്നു  

എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത ഡ്യൂവല്‍ പിക്‌സില്‍ റോ ഫോര്‍മാറ്റ് ആണ്. ഈ ഫോര്‍മാറ്റില്‍  എടുക്കുന്ന ഫോട്ടോകളില്‍ ഫോക്കസില്‍ പോലും മാറ്റം വരുത്തുവാന്‍ സാധിക്കും. സാധാരണ റോ ഫോര്‍മാറ്റുകളെക്കാള്‍ ഇരട്ടിയാണ് ഡ്യൂവല്‍ പിക്‌സില്‍ റോ ഫോര്‍മാറ്റ് ഫയല്‍ സൈസ് 
എന്നതും മറക്കരുത്. 

കാഴ്ച്ചയില്‍ 5D മാര്‍ക്ക് 3 വില്‍ നിന്നും ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് മാര്‍ക്ക് 4 ല്‍ ഉള്ളത്. സാധരണ ക്യാനോന്‍ ക്യാമറകളില്‍ ക്യാമറയുടെ ഇടതുവശത്തു താഴെയാണ് മോഡല്‍ ഏതാണ് എന്ന് എഴുതുന്നത്. അതിന്റെ സ്ഥാനം മുകളിലേക്ക് മാറിയിരിക്കുന്നു. പുറകിലെ ജോയ്‌സ്റ്റിക്കില്‍ ചെറിയ ഗ്രിപ്പോടുകൂടിയ റബ്ബര്‍കവറിങ് ടോപ് നല്‍കിയിരിക്കുന്നതും  നന്നായി ചേരുന്നുമുണ്ട്. 

ഫോട്ടോഗ്രാഫറുടെ കാഴ്ച്ചയില്‍ നിന്ന് നോക്കുമ്പോള്‍ ഇങ്ങനെയാണെകിലും ഇതിലേറെ പറയാനുണ്ട്, വീഡിയോഗ്രാഫര്‍ക്ക്. മൊബൈല്‍ ഫോണുകളില്‍ പോലും 4K റെസലൂഷനില്‍ ഷൂട്ട് ചെയ്യുന്ന ഈ കാലത്തും പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍ക്ക് കൈ് എത്തുന്നതിനേക്കാള്‍ മുകളിലായിരുന്നു 4K ക്യാമെറകള്‍, 5D മാര്‍ക് 4 ന്റെ വരവോടുകൂടി ഒരു 4K ക്യാമറ എന്ന സ്വപ്നം കൈ എത്തിപിടിക്കാനാകും എന്നാണ് കരുതുന്നത് 

4K റെസലൂഷനില്‍ 30 ഫ്രയിമിലും 1080pയില്‍ 60 ഫ്രയിമിലും 720 യില്‍ 120  ഫ്രയിമിലും  ഷൂട്ട് ചെയ്യാന്‍ സാധിക്കും, 3.2 ഇഞ്ച് ടെക്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയില്‍ മെനു സെലക്ട് ചെയ്യുന്നതിനും സെറ്റിംഗ്‌സില്‍ മാറ്റങ്ങള്‍ വരുത്താനും ഉപയോഗിക്കാം, വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ഡിസ്‌പ്ലേയില്‍ തൊട്ടുകൊണ്ട് 
മാറ്റംവരുത്താം ഒരു ഫോക്കസില്‍നിന്നും മറ്റൊരു ഫോക്കസിലേക്കു  തൊട്ടുകൊണ്ട് മാറ്റം വരുത്തുമ്പോള്‍  അതിന്റെ വേഗവും നിങ്ങള്‍ക്കു നിയന്ത്രിക്കാം.

HDMI പോര്‍ട്ടില്‍  4K ഔട്ട് കിട്ടില്ല എന്നത് ഒരു വലിയ പോരായ്മ ആണെങ്കിലും  അവരുടെ സി 300 പോലുള്ള  ക്യാമറകളുടെ വില്‍പ്പനയെ ബാധിക്കാതിരിക്കാന്‍ ആയിരിക്കും എന്ന് കരുതാം , ഷൂട്ട് ചെയ്ത വീഡിയോയില്‍ നിന്നും സ്റ്റില്‍ ഫോട്ടോ എടുക്കാനുള്ള സംവിധാനവും ഏറെ ഉപകാരപ്രദമാണ് ഈ രീതിയില്‍ എടുക്കുന്ന ഫോട്ടോകള്‍ 8 മെഗാപിക്‌സലില്‍ ആണ് സേവ് ആകുന്നത് 

രണ്ട് എല്‍ സീരിയസ് ലെന്‍സുകളാണ് ക്യാനോന്‍ 5D മാര്‍ക്ക് 4ലുള്ളത്.   EF 16  35 mm f/ 2.8, EF  24 105 mm f/ 4 എന്നീ ലെന്‍സുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 

സെപ്റ്റംബര്‍ വരെ കൂടി കാത്തിരിക്കണം ഈ ക്യാമറ വിപണിയിലെത്താന്‍ .ലെൻസ് ഇല്ലാതെ ബോഡി മാത്രം 254,995.00 (INR) രൂപയാണ്

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

വീൽചെയറിൽ ബഹിരാകാശം കീഴടക്കി മിഖയ്‌ല മടങ്ങിയെത്തി; ചരിത്രമെഴുതി ബ്ലൂ ഒറിജിന്‍ യാത്ര
പൈസ വസൂല്‍; 2025ലെ മികച്ച കോസ്റ്റ്-ഇഫക്‌ടീവ് ഫ്ലാഗ്ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണുകള്‍