ഐഎസ്ആര്‍ഒ സ്ക്രാംജെറ്റ് എന്‍ജിന്‍ പരീക്ഷണം വിജയകരം

By Web DeskFirst Published Aug 28, 2016, 3:56 AM IST
Highlights

ചെന്നൈ: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി (ഐഎസ്ആര്‍ഒ) സ്ക്രാംജെറ്റ് എന്‍ഞ്ചിന്‍ പരീക്ഷണം നടത്തി. അഞ്ച് മിനുട്ടോളമാണ് ശ്രീഹരിക്കോട്ടയില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ എഞ്ചിന്‍ പറത്തിയത്. പുനര്‍ഉപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റുകളുടെ നിര്‍മ്മാണഘട്ടത്തില്‍ നില്‍ക്കുന്ന ഐഎസ്ആര്‍ഒയ്ക്ക് ഇത് നിര്‍ണ്ണായകമായ കുതിച്ച് ചാട്ടമാണ്.

പുനര്‍ഉപയോഗിക്കാന്‍ സാധിക്കുന്ന റോക്കറ്റുകളുടെ അഥവ ആര്‍.എല്‍.വിക്ക് ഹൈപ്പര്‍സോണിക്ക് സ്പീഡ് നല്‍കുന്നതില്‍  സ്ക്രാംജെറ്റ് എഞ്ചിന്‍ നിര്‍ണ്ണായകമാണെന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്. 1970മോഡല്‍ ആര്‍എച്ച് 560 എന്ന റോക്കറ്റ് ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. 20 കിലോമീറ്റര്‍ ഉയരത്തില്‍ എഞ്ചിന്‍ പറത്തിയെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്. 

സാധാരണമായി ഒരു എഞ്ചിനില്‍ ഉണ്ടാകുന്നത് പോലെ ഇന്ധനം കത്തിച്ചാണ് ഈ എഞ്ചിന്‍ ഓടുന്നതെങ്കിലും, ഇതില്‍ ഓക്സിഡൈസര്‍ എന്ന വിഭാഗവും ഉണ്ട്. എഞ്ചിന്‍ സൂപ്പര്‍സോണിക്ക് സ്പീഡില്‍ ആയാള്‍ ഈ എ‍ഞ്ചിന്‍റെ ഏയര്‍ ബ്രീത്തിംഗ് പ്രോപ്പുലെഷന്‍ സിസ്റ്റം അന്തരീക്ഷ ഓക്സിജനെ കംപ്രസ് ചെയ്യും, ഇത് എഞ്ചിനിലെ ഇന്ധനത്തിന്‍റെ ജ്വലനത്തിന് സഹായകരമാകും. ലിക്വിഡ് ഹൈഡ്രജന്‍ തന്നെയാണ് എഞ്ചിനിലെ ഇന്ധനമായി ഉപയോഗിക്കുന്നത്.

click me!