'സംഭവം കൊള്ളാം, പുതിയ എതിരാളികളുണ്ടാകുന്നത് നല്ലതാണ്'; ഡീപ്‌സീക്കിനെ പ്രശംസിച്ച് ഓപ്പൺ എഐ സിഇഒ

Published : Jan 29, 2025, 09:42 AM ISTUpdated : Jan 29, 2025, 09:46 AM IST
'സംഭവം കൊള്ളാം, പുതിയ എതിരാളികളുണ്ടാകുന്നത് നല്ലതാണ്'; ഡീപ്‌സീക്കിനെ പ്രശംസിച്ച് ഓപ്പൺ എഐ സിഇഒ

Synopsis

ഡീപ്‌സീക്ക് എഐയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആർ1 മികച്ചതാണെന്ന് പ്രശംസിച്ച് ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍ എഐയുടെ സാം ആൾട്ട്മാന്‍

ന്യൂയോര്‍ക്ക്: ചുരുങ്ങിയ സമയത്തിനുള്ളിൽ ഓപ്പൺ എഐയുടെ ചാറ്റ്‌ ജിപിടിയെ മറികടന്ന് മുന്നിലെത്തിയിരിക്കുകയാണ് ചൈനീസ് എഐ സ്റ്റാർട്ടപ്പായ ഡീപ്‌സീക്ക്. ആപ്പിൾ സ്റ്റോർ ഡൗൺലോഡുകളില്‍ ചാറ്റ് ജിപിടിയെ പിന്നിലാക്കിയാണ് ഡീപ്‌സീക്കിന്‍റെ കുതിപ്പ്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐയുടെ സിഇഒ സാം ഓൾട്ട്മാൻ.  

ഡീപ്‌സീക്കിന്‍റെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ആർ1 മികച്ചതാണെന്നാണ് സാം ആൾട്ട്മാന്‍റെ പ്രതികരണം. പുതിയ എതിരാളികളുണ്ടാകുന്നത് എഐ രംഗത്ത് ഊർജം വർധിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു. പുതിയ എഐ മോഡലുകൾ പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്നും സാം ഓൾട്ട്മാൻ കൂട്ടിച്ചേർത്തു. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ചൈന, സിംഗപ്പൂർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലുള്ള ഡീപ്‌സീക്കിന്‍റെ സൗജന്യ ആപ്പ് ചാറ്റ് ജിപിടി ഏറ്റെടുത്തതിന് ശേഷമായിരിക്കുമിത്.

നിലവിൽ ഓപ്പൺ എഐ അടക്കമുള്ള എതിരാളികളേക്കാൾ കുറഞ്ഞ ചെലവിലാണ് ഡീപ്‌സീക്ക് ലാർജ് ലാംഗ്വേജ് മോഡലുകൾ വികസിപ്പിക്കുന്നത്. ഡീപ്സീക്കിന്‍റെ ഔദ്യോഗിക വീചാറ്റ് അക്കൗണ്ടിലെ ഒരു പോസ്റ്റ് അനുസരിച്ച്, ഈയിടെ ആരംഭിച്ച ഡീപ്സീക്ക്-R1, ഓപ്പൺ എഐയുടെ o1 മോഡലിനേക്കാൾ 20 മുതൽ 50 മടങ്ങ് വരെ ചെലവ് കുറഞ്ഞതാണ്. 

ഡീപ്‌സീക്ക് നിലവിൽ R1, R1 സീറോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ, R1 മാത്രമേ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുള്ളൂ, R1 സീറോ റൈൻഫോഴ്‌സ്‌മെൻ്റ് ലേണിംഗിനെ മാത്രം ആശ്രയിക്കുന്നതാണ്. R1 മോഡൽ ഉപയോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമാണ്. എന്നാൽ ഓപ്പൺ എഐയുടെ o1, Claude Sonnet എന്നിവ പോലുള്ള മറ്റ് സിസ്റ്റങ്ങൾക്ക് പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ ആവശ്യമാണ്. കൂടാതെ പണമടയ്ക്കുന്ന ഉപയോക്താക്കൾക്ക് പോലും ഉപയോഗ പരിധികൾ ഏർപ്പെടുത്തുന്നുമുണ്ട്. ഗൂഗിളിന്‍റെ ജെമിനി സൗജന്യ പതിപ്പ് വാഗ്ദാനം ചെയ്യുന്നുവെങ്കിലും അത് പഴയ മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

Read more: 'ട്രംപിന്റെ എഐ പദ്ധതിക്ക് ചൈനയുടെ പണി', ഡീപ് സീക്കിന്‍റെ വരവിൽ അടിതെറ്റി അമേരിക്കൻ ഓഹരി വിപണി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ധ്രുവദീപ്‌തിയില്‍ മയങ്ങി ലോകം; കാരണമായത് 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കാറ്റ്
ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പം! ചൊവ്വയിൽ ഒരു പുരാതന സമുദ്രമുണ്ടായിരുന്നെന്ന് പുതിയ തെളിവുകൾ