ചൈനീസ് കടലിലെ അത്ഭുത പ്രതിഭാസത്തിന് പിന്നില്‍

By Web DeskFirst Published Sep 22, 2017, 5:02 PM IST
Highlights

ബീജിംഗ്: ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ലവണ തടാകം വീണ്ടും ആളുകളെ അതിശയപ്പെടുത്തുന്നു. ചൈനയുടെ 'ചാവു കടല്‍' എന്നറിയപ്പെടുന്ന ഈ തടാകം പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ജലത്തിലുണ്ടാകുന്ന പ്രതിഭാസത്തെ തുടര്‍ന്ന് തടാകത്തിലെ വെള്ളത്തിന്റെ നിറം പച്ചയും പിങ്കുമായി മാറുന്ന അവിശ്വസനീയമായ കാഴ്ചയാണിത്. 

500 ദശലക്ഷം വര്‍ഷം പഴക്കമുള്ളതാണ് യങ്‌ചെങ് തടാകം. ഇതിന്റെ ഒരു ഭാഗം പിങ്ക് നിറത്തിലും മറ്റേഭാഗം പച്ചനിറത്തിലുമായാണ് മാറുന്നത്. തടാകത്തില്‍ ജീവിക്കുന്ന ഒരുതരം ആല്‍ഗകള്‍ പുറത്തുവിടുന്ന കെമിക്കലുകളുടെ സ്വാധീനമാണ് ഈ നിറം മാറ്റത്തിനു പിന്നില്‍. 

'ഡുനാലില്ല സലൈന’ (Dunaliella salina) എന്ന ആല്‍ഗയാണ് ഈ പ്രതിഭാസത്തിനു പിന്നില്‍. സോഡിയം സള്‍ഫേറ്റിന്റെ സാന്നിദ്ധ്യമുള്ള ലോകത്തെ മൂന്നു തടാകങ്ങളില്‍ ഒന്നാണിത്. കഴിഞ്ഞ വര്‍ഷവും തടാകത്തിന്റെ നിറം മാറിയിരുന്നു. അന്ന് രക്തചുവപ്പ് നിറമായിരുന്നു.

132 ചതുരശ്ര കിലോമീറ്റര്‍ തടാകത്തിന്‍റെ വിസ്തീര്‍ണം. ചാവുകടലിന് സമാനമാണ് ഈ തടാകത്തിന്‍റെ ലവണാംശം.  തടാകത്തില്‍ ഇറങ്ങുന്നവര്‍ മുങ്ങിപ്പോകില്ലെന്ന പ്രത്യേകതയുമുണ്ട്.

click me!