
ഷോപ്പിംഗ് വെബ് സൈറ്റായ ആമസോണില്‍ ഓര്‍ഡര്‍ ഓഡര്‍ നല്‍കി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു തത്ത. തെക്ക്പടിഞ്ഞാറന്‍ ലണ്ടനിലെ കൊറീനെ പ്രിട്ടോറിസ് എന്ന വീട്ടമ്മയുടെ തത്തയാണ് താരമായിരിക്കുന്നത്. പ്രിട്ടോറിസിന്റെ ശബ്ദമാണ് അനുകരിച്ച് തത്ത സാധനം ഓര്‍ഡര്‍ ചെയ്തതെന്ന് 'ദ സണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
ആമസോണിന്റെ അലക്‌സ വോയ്‌സ് സര്‍വ്വീസ് ഉപയോഗിച്ചാണ് തത്ത സാധനം ഓര്‍ഡര്‍ ചെയ്തത്. ശബ്ദം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന ആപ് ആണ് അലക്‌സ. ഭര്‍ത്താവും കുട്ടികളും വീടുവിട്ടിറങ്ങിയാല്‍ തത്തയോട് സംസാരിച്ചിരിക്കുന്നത് പ്രിട്ടോറിസിന്റെ പതിവായിരുന്നു.
ഒടുവില്‍ തത്ത പ്രിട്ടോറിസിന്റെ ശബ്ദം പഠിച്ചെടുത്തു. ശബ്ദം പഠിച്ചതോടെ അലക്‌സ വെച്ചു പരീക്ഷണം നടത്തി. ഏകദേശം 875 രൂപയുടെ സമ്മാനപ്പെട്ടിയാണ് തത്ത ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തിയത്. ഉപഭോക്താക്കളുടെ ശബ്ദം തിരിച്ചറിഞ്ഞ് ലോഗ് ഇന്‍ ചെയ്യാന്‍ പറ്റുന്ന അലക്‌സയില്‍ തത്ത പ്രിട്ടോറിസിന്‍റെ ശബ്ദത്തില്‍ അലക്‌സ എന്നുവിളിച്ചു.
ഉടന്‍തന്നെ എന്താണ് ഓര്‍ഡര്‍ ചെയ്യേണ്ടതെന്ന് ഉപകരണം തിരിച്ചുചോദിച്ചു. പിന്നീട് സ്മാര്‍ട്ട് ഫോണില്‍ സാധനം വാങ്ങാന്‍ ഓര്‍ഡര്‍ ലഭിച്ചതായി പ്രിട്ടോറിസിന് സന്ദേശവും ലഭിച്ചു
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam