സ്‌പെയ്‌സ് ലാബ് തിയാങ്കോങ് ചൈന വിജയകരമായി വിക്ഷേപിച്ചു

By Web DeskFirst Published Sep 16, 2016, 10:47 AM IST
Highlights

ബീജിംഗ്: ചൈനയുടെ ബഹിരാകാശ നിലയം സ്‌പെയ്‌സ് ലാബ് തിയാങ്കോങ് 2 ന്‍റെ വിക്ഷേപണം വിജയം. ചൈന തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ നിലയമാണ് തിയാങ്കോങ് 2. ഗോബി മരുഭൂമിയിലെ ജിക്വാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ലോങ് മാര്‍ച്ച് 7 റോക്കറ്റിലാണ് 14.4 മീറ്റര്‍ നീളവും 3.35 മീറ്റര്‍ വ്യാസവുമുള്ള തിയാങ്കോങ് 2 നെ വിക്ഷേപിച്ചത്.

2013 ലാണ് ചൈനയുടെ ആദ്യത്തെ ബഹിരാകാശ കേന്ദ്രം തിയാങ്കോങ് 1വിക്ഷേപിച്ചത്. നാലു വര്‍ഷം ബഹിരാകാശത്ത് പ്രവര്‍ത്തിച്ച ഈ സ്‌പേസ് ലാബിലേക്ക് മൂന്നു ബഹിരാകാശ പേടകങ്ങള്‍ ചൈന അയച്ചു. ഇവ മൂന്നും കൃത്യമായി സ്‌പേസ് ലാബില്‍ ഇറങ്ങുകയും പിന്നീട് ഭൂമിയില്‍ തിരിച്ചത്തെുകയും ചെയ്തു. ഇതോടെ, സ്‌പേസ് ലാബിലേക്കുള്ള ആളില്ലാ യാത്ര എന്ന ആദ്യ ഘട്ടവും  ചൈന വിജയിച്ചു. 2015ലാണ് തിയാങ്കോങ്1 ന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

2022 ഓടെ പൂര്‍ണമായും ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് താമസിച്ച് പരീക്ഷണം നടത്തുകയാണ് പദ്ധതിയുടെ  പ്രധാന ലക്ഷ്യം. പരീക്ഷണങ്ങള്‍ക്കായി അടുത്ത മാസത്തോടെ രണ്ട് ബഹിരാകാശ യാത്രികര്‍ തിയാങ്കോങ് 2 ലേക്ക് യാത്ര തിരിക്കും.

ഈ ബഹിരാകാശ കേന്ദ്രത്തില്‍ മൂന്നു ചൈനീസ് ശാസ്ത്രജ്ഞര്‍ പതിനഞ്ച് ദിവസം താമസിച്ചിരുന്നു. സ്ഥിരമായൊരു ബഹിരാകാശ നിലയം നിര്‍മിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. തിയാങ്കോങ് 3ന്റെ നിര്‍മ്മാണ്ണം അവസാന ഘട്ടത്തിലാണ്.

 

click me!