
ന്യൂയോര്‍ക്ക്: ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ ഫോക്‌സും ഉപയോഗിക്കുന്നവര്‍ മുന്നറിയിപ്പായി പുതിയ വാര്‍ത്ത. സൈബര്‍ സുരക്ഷാ സ്ഥാപനമായ പ്രൂഫ് പോയിന്‍റാണ് പുതിയ മുന്നറിയിപ്പ് നല്‍കുന്നത്. ഓണ്‍ലൈന്‍ കോമേഷ്യല്‍ വെബ്‌സൈറ്റുകളിലും മറ്റുമായി സൂക്ഷിച്ച് വെക്കുന്ന ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പണമിടപാട് വിവരങ്ങള്‍ ചോര്‍ത്തുന്ന മാല്‍ വെയര്‍ രംഗപ്രവേശനം ചെയ്തിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്.
ഫിഷിങ് ഇ-മെയിലുകള്‍ വഴിയാണ് വീഗാ സ്റ്റീലര്‍ എന്ന് ഈ മാല്‍വെയില്‍ കംപ്യൂട്ടറുകളിലേക്ക് പ്രവേശിക്കുന്നത്. 2016 ഡിസംബറില്‍ കണ്ടെത്തിയ ഓഗസ്റ്റ് സ്റ്റീലര്‍ എന്ന മാല്‍വെയറിന്റെ മറ്റൊരു പതിപ്പാണ് വീഗ സ്റ്റീലര്‍. മാര്‍ക്കറ്റിങ്, പരസ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇത് പ്രധാനമായും ഇത്തരം ഈമെയിലുകള്‍ ലക്ഷ്യമിടുന്നത്. .doc, .docx, .txt, .rtf, .xls, .xlsx, or .pdf. എന്നീ ഫോര്‍മാറ്റുകളിലുള്ള ഡോക്യുമെന്‍റുകള്‍ സിസ്റ്റത്തില്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്‍റെ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സ്‌കാന്‍ ചെയ്യാനുമുള്ള കഴിവും ഈ മാല്‍വെയറിനുണ്ടെന്നാണ് പ്രൂഫ് പോയന്‍റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam