ഇതൊക്കെ എന്ത്...! നല്ല പ്രോത്സാഹനമല്ലേ; നൂറ് മില്യണും കടന്ന് കുതിച്ച് യൂട്യൂബിന്റെ ചങ്കും കരളുമായ അവതാരങ്ങൾ

By Web TeamFirst Published Feb 4, 2024, 2:58 AM IST
Highlights

യൂട്യൂബ് മ്യൂസിക് , പ്രീമിയം എന്നിവയുടെ വരിക്കാരുടെ എണ്ണം 100 മില്യൺ കടന്നു. സാമൂഹികമാധ്യമങ്ങളുടെ അധികൃതർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഷെയർ ചെയ്തത്

യൂട്യൂബ് മ്യൂസിക് , പ്രീമിയം എന്നിവയുടെ വരിക്കാരുടെ എണ്ണം 100 മില്യൺ കടന്നു. സാമൂഹികമാധ്യമങ്ങളുടെ അധികൃതർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഷെയർ ചെയ്തത്. 2015 ലാണ്  യൂട്യൂബ് മ്യൂസിക് എന്ന സേവനവുമായി യൂട്യൂബ് എത്തിയത്. പരസ്യമില്ലാതെ ബാക്ക് ഗ്രൗണ്ട് പ്ലേ അടക്കമുള്ള സംവിധാനങ്ങളോടെ യൂട്യൂബ് കണ്ടന്റുകൾ എൻജോയ് ചെയ്യാമെന്നതാണ് പ്രത്യേകത. ഇന്ന് യൂട്യൂബ് മ്യൂസിക്കും , പ്രീമിയം എന്നി സേവനങ്ങൾ നൂറിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമാണ്. പ്രീമിയം സബ്‌സ്‌ക്രിപ്ഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനറേറ്റീവ് എഐ പ്രീമിയം വരിക്കാർക്കായി ലഭ്യമാക്കിയപ്പോൾ യൂട്യൂബ് മ്യൂസിക്കിൽ പോഡ്കാസ്റ്റ് ഫീച്ചറും വന്നു.

നേരത്തെ ക്രിയേറ്റ് വീഡിയോ എന്ന ഫീച്ചർ ആപ്പ് പുതുതായി അവതരിപ്പിച്ചിരുന്നു. ഈ അപ്ഡേറ്റ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം റേഡിയോ സ്റ്റേഷനുകൾ നിർമ്മിക്കാമെന്നതാണ് പ്രത്യേകത. ഇപ്പോൾ യൂട്യൂബ് തന്നെയാണ് റേഡിയോ സ്‌റ്റേഷൻ നിർമിക്കുന്നത്. ഏതെങ്കിലുമൊരു പാട്ട് തെരഞ്ഞെടുത്ത് കേട്ട് തുടങ്ങുമ്പോൾ തന്നെ ഉപഭോക്താവിന് വേണ്ടിയുള്ള റേഡിയോ സ്റ്റേഷന്‌‍ നിർമ്മിക്കപ്പെടും. കൂടാതെ 'Up Next' സെക്ഷനിൽ ഇനി ഏത് പാട്ടാണ് വരുന്നതെന്ന് കാണുകയുമാവാം. 

സാധാരണ പ്ലേ ലിസ്റ്റിൽ ഈ സ്റ്റേഷൻ സേവ് ചെയ്യാനാകും എന്നതും ശ്രദ്ധേയമാണ്. പുതിയ അപ്ഡേറ്റ് വരുന്നതോടെ ക്രിയേറ്റ് എ റേഡിയോ ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാട്ടുകൾ വെച്ച് റേഡിയോ സ്റ്റേഷൻ നിർമ്മിക്കാം. ഇനി മുതൽ യൂട്യൂബ് മ്യൂസിക് ആപ്പിന്റെ താഴെയായി ക്രിയേറ്റ് എ റേഡിയോ കാർഡ് കാണാം.യുവർ മ്യൂസിക്ക് ട്യൂണര്‌ എന്ന പേരിലാണ് ഈ ലേബലുണ്ടാകുക. ഒരു റേഡിയോ സ്റ്റേഷനിൽ ഏകദേശം 30 പാട്ടുകൾ വരെയുൾപ്പെടുത്താം. 

കൂടാതെ ഇതിൽ ഇഷ്ടമനുസരിച്ച് പാട്ടുകൾ ക്രമികരിക്കാം.  ഇഷ്ടപ്പെട്ട ഗായകർ, സംഗീത സംവിധായകർ എന്നിവരുടെ പാട്ടുകൾ റേഡിയോയിൽ കേൾപ്പിക്കാനുള്ള നിർദേശവും നല്കാനാകും. നിങ്ങളൊരു റേഡിയോ സ്റ്റേഷൻ നിർമ്മിച്ചു കഴിഞ്ഞാല്‌ നല്കിയ മാനദണ്ഡങ്ങൾ പ്രകാരം പുതിയ പാട്ടുകൾ റേഡിയോയിൽ കേൾപ്പിച്ചു തുടങ്ങും. ചിലപ്പോൾ പാട്ടുകൾ ഒന്നുമില്ലെന്നും ആപ്പുകൾ പറഞ്ഞേക്കാം. അങ്ങനെയാണെങ്കിൽ നിരാശരാകരുത്.നല്കിയ  ഫിൽറ്ററുകൾ ക്രമീകരിക്കാൻ ശ്രദ്ധിക്കുക. സ്‌പോടിഫൈ, ആപ്പിൾ മ്യൂസിക് എന്നിവയിൽ ഈ അപ്ഡേറ്റ് നേരത്തെ ലഭ്യമാണ്.

കാലുകളുടെ ഫോട്ടോയ്ക്ക് ലക്ഷങ്ങള്‍ വില!; ഇത് പുതിയ കാലത്തെ പുതിയ വരുമാനരീതി...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!