നമ്മള് മനസിൽ കാണുമ്പോ വാട്സാപ്പ് മാനത്ത് കാണും, ഒന്നിന് പിറകെ ഒന്ന്, ഏവരും ആഗ്രഹിച്ച പുതിയ ഫീച്ചര്‍!

By Web TeamFirst Published Feb 4, 2024, 2:46 AM IST
Highlights

ഇനി സ്ഥിരമായി വിളിക്കുന്ന നമ്പരുകളെ ഫേവറൈറ്റ് ലിസ്റ്റിൽ ആഡ് ചെയ്യാം
 

ഉപയോക്താക്കൾക്കായി നിരന്തരം പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതിൽ വാട്ട്സാപ്പ് മുൻപന്തിയിലാണ്. ചാറ്റുകൾ പിൻ ചെയ്ത് വയ്ക്കാനുള്ള ഓപ്ഷന ഉപയോഗിച്ചവരെല്ലാ കരുതിക്കാണും സ്ഥിരം വിളിക്കുന്നവരുടെ കോൾ ലീസ്റ്റ് കൂടി ഇങ്ങനെ പിൻ ചെയ്തെങ്കിൽ എന്ന്. അതാണ് പറഞ്ഞത് നമ്മല് മനസിൽ കണ്ടത് വാട്സാപ്പ് മാനത്ത് കണ്ടുവെന്ന്.  ഇപ്പോഴിതാ സ്ഥിരമായി വിളിക്കുന്ന കോൺടാക്ടുകളെ ‘ഫേവറൈറ്റായി’ സജ്ജീകരിക്കാനുള്ള ഓപ്ഷനാണ് കമ്പനി പരീക്ഷിക്കുന്നത്. നിരന്തരം വാട്ട്സാപ്പ് വോയിസ് കോൾ സംവിധാനം ഏറെ ജനപ്രിയമാണ്. സ്ഥിരമായി വാട്ട്സാപ്പ് കോളിങ് സംവിധാനം ഉപയോഗിക്കുന്നവർക്ക് പ്രയോജനം ചെയ്യുന്ന ഫീച്ചറാണ് ഇത്. 

പുതിയ ഫീച്ചർ വരുന്നതോടെ വാട്ട്സാപ്പിൽ നിങ്ങൾ സ്ഥിരമായി വിളിക്കുന്ന കോൺടാക്ടുകളെ കോൺടാക്ട് ലിസ്റ്റിൽ ചുറ്റിക്കറങ്ങുന്നതിന് പകരം ഒറ്റ ടാപ്പിലൂടെ ഇഷ്ടമുള്ളവരെയൊക്കെ കോൾ ചെയ്യാം. വാട്ട്സാപ്പ് ഹോമിൽ ചില ചാറ്റുകൾ പിൻ ചെയ്യുന്നതിന് സമാനമാണ് ഈ ഫീച്ചർ. നിലവിൽ നിങ്ങൾ ചെയ്യുന്ന കോളുകളുടെ വിവരങ്ങൾ മാത്രമാണ് കോൾസ് ടാബിൽ വിസിബിളാകുന്നത്. ഫീച്ചർ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇതുവരെ ബീറ്റയിൽ പോലും ഫീച്ചർ ലഭ്യമായിട്ടില്ല.

അടുത്തിടെ ചാറ്റ് ലോക്ക് ഫീച്ചർ വിപുലീകരിച്ചു കൊണ്ട് പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരുന്നു. ചാറ്റ് ലോക്കിനായുള്ള പുതിയ സീക്രട്ട് കോഡാണ് അവതരിപ്പിച്ചത്.  കൂടാതെ ലോക്ക് ചെയ്ത ചാറ്റുകൾ ഒരു രഹസ്യ കോഡിന് പിന്നിൽ ഹിഡനായി സൂക്ഷിക്കാൻ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഫോൺ ഒരു സുഹൃത്തിന് കൈമാറുമ്പോഴോ അല്ലെങ്കിൽ മറ്റാരുടെയെങ്കിലും കൈയ്യിലെത്തിപ്പെട്ടാലോ ഉപയോക്താക്കളുമായുള്ള സെൻസിറ്റീവ് സംഭാഷണങ്ങൾ സീക്രട്ടായി തന്നെ സൂക്ഷിക്കാനാകും.

ലോക്ക് ചെയ്‌ത ചാറ്റുകളുടെ ലിസ്റ്റ് തുറന്ന് മുകളിലുള്ള ത്രീ-ഡോട്ട് മെനുവിൽ ടാപ്പുചെയ്യുക > സെറ്റിങ്സ്> ചാറ്റ് ലോക്ക്  >  ടോഗിൾ ലോക്ക് ചെയ്ത ചാറ്റുകൾ ഹൈഡ് ചെയ്യുക. എളുപ്പത്തിൽ ഓർമ്മിക്കാൻ കഴിയുന്ന ഒരു രഹസ്യ കോഡ് നൽകുക. അതോടെ ലോക്ക് ചെയ്‌ത ചാറ്റുകൾ പ്രധാന ചാറ്റിൽ ദൃശ്യമാകുന്നത് അവസാനിക്കും. വിൻഡോ - നിലവിൽ, ചാറ്റ് സ്‌ക്രീനിൽ താഴേക്ക് സ്വൈപ്പു ചെയ്യുമ്പോൾ ലോക്ക് ചെയ്‌ത ചാറ്റുകൾക്ക് വാട്ട്സാപ്പ് ഒരു ഷോർട്ട്കട്ട് കാണിക്കുന്നു. നിങ്ങളുടെ വിരലടയാളമോ ഫേസ് ഐഡിയോ ഉപയോഗിച്ച് ഇവ ആക്‌സസ് ചെയ്യാൻ കഴിയും.രഹസ്യ കോഡ് സജ്ജീകരിച്ച ശേഷം, വാട്ട്‌സാപ്പിൽ ലോക്ക് ചെയ്‌ത ചാറ്റുകൾ കണ്ടെത്താൻ ഒരേയൊരു മാർഗ്ഗമേയുള്ളൂ. ആപ്പിലെ തിരയൽ ബാറിൽ അതേ രഹസ്യ കോഡ് നൽകണം. ഇത് ചാറ്റ് ലോക്കിനാൽ സംരക്ഷിക്കപ്പെട്ട മെസെജുകൾ കാണിക്കും.

വാട്ട്സാപ്പില്ലേ? ക്യൂ നിക്കണ്ട, ഒരു മിനിറ്റിനുള്ളിൽ മെട്രോ യാത്രക്കായി ടിക്കറ്റെടുക്കാം; നമ്പറിതാണ്...

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!