ജീവിക്കാന്‍ കഷ്ടപ്പെടുന്ന ആ സ്ത്രീയെയും വെറുതെ വിടാതെ 'സൈബര്‍ റേപ്പിസ്റ്റുകള്‍'

Published : Aug 07, 2018, 09:44 AM ISTUpdated : Aug 07, 2018, 09:45 AM IST
ജീവിക്കാന്‍ കഷ്ടപ്പെടുന്ന ആ സ്ത്രീയെയും വെറുതെ വിടാതെ 'സൈബര്‍ റേപ്പിസ്റ്റുകള്‍'

Synopsis

 ഇന്നലെയാണ് ഒരു സോഷ്യല്‍ മീഡിയ പേജില്‍ ലൈവ് വീഡിയോ ആയി ബിന്ദുവിന്‍റെ ദുരവസ്ഥ വാര്‍ത്തയായത്. നോക്കാന്‍ മറ്റാരുമില്ല. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന അമ്മയ്ക്ക് കുഞ്ഞിനെ സുരക്ഷിതമായി മറ്റെങ്ങുമേല്‍പ്പിക്കാനും സാധിക്കുന്നില്ല. 

കോട്ടയം: ഓട്ടിസം ബാധിച്ച മകളെ കെട്ടിയിട്ട് ജോലിക്ക് പോയി കുടുംബം പോറ്റുന്ന സ്ത്രീക്കെതിരെ സൈബര്‍ റേപ്പിസ്റ്റുകളുടെ പരാക്രമം. ഇന്നലെയാണ് ഒരു സോഷ്യല്‍ മീഡിയ പേജില്‍ ലൈവ് വീഡിയോ ആയി ബിന്ദുവിന്‍റെ ദുരവസ്ഥ വാര്‍ത്തയായത്. നോക്കാന്‍ മറ്റാരുമില്ല. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന അമ്മയ്ക്ക് കുഞ്ഞിനെ സുരക്ഷിതമായി മറ്റെങ്ങുമേല്‍പ്പിക്കാനും സാധിക്കുന്നില്ല. രാത്രി കിടക്കുമ്പോഴും സാരിയുപയോഗിച്ച് കുഞ്ഞിനെ തന്‍റെ ശരീരത്തോട് കെട്ടിയിടും. 

ഇവരുടെ കുടുംബത്തിന്റെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധിയാളുകളാണ് സഹായ വാഗ്ദാനവുമായെത്തിയത്. എന്നാല്‍ ഇതിനിടയിലും വന്ന മോശ അനുഭവത്തെക്കുറിച്ച് കണ്ണീരോടെ പറയുകയാണ് ഈ അമ്മ.  ഇവരെ സഹായിക്കാമെന്നു പറഞ്ഞ വിളിച്ച പ്രവാസി മലയാളിയില്‍ നിന്നാണ് വളരെ മോശം അനുഭവമുണ്ടായത്. 

ഫോണ്‍ വിളിച്ച ഇയാള്‍ കുഞ്ഞിനെ കാണണമെന്ന് പറഞ്ഞു. ഇതില്‍ അസ്വാഭാവികമായി ഒന്നും തോന്നിയില്ല. തന്നെയും മകളെയും സഹായിക്കാന്‍ മനസ്സു കാണിക്കുന്ന ഒരു വ്യക്തിയുടെ ന്യായമായ ആവശ്യമായെ തോന്നിയുള്ളൂ. ഇത് പറഞ്ഞ് മാന്യതയോടെ ഫോണ്‍ വെച്ചു. പിന്നാലെ 966 505106788 എന്ന നമ്പറില്‍ നിന്നു തന്നെ വാട്‌സ് ആപ്പ് വീഡിയോ കോള്‍ വന്നു.

ശ്രീലക്ഷ്മിക്ക് ഫിക്‌സ് വന്ന സമയമായതിനാല്‍ മൂത്തമകളാണ് ഫോണെടുത്തത്. ഉടന്‍ അപ്പുറത്ത് നിന്ന് നഗ്നത പ്രദര്‍ശനം തുടങ്ങി. ഭയന്ന ബിന്ദുവും മകളും ഫോണ്‍ ഉടനെ കട്ട് ചെയ്തു. പിന്നാലെ വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ വന്നു. പണമെത്ര വേണമെങ്കിലും തരാം നഗ്നത കണ്ടാല്‍ മതി എന്ന തരത്തില്‍ നിരവധി സന്ദേശങ്ങള്‍. കരഞ്ഞുകൊണ്ടാണ് ഈ അമ്മ തന്റെ ദുരനുഭവം പങ്കുവെയ്ക്കുന്നത്. ഇയാളുടെ നമ്പറും, സ്‌ക്രീന്‍ ഷോട്ടുമുള്‍പ്പെടെ ബിന്ദു പോലീസില്‍ പരാതി നല്‍കി.

PREV
click me!

Recommended Stories

ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ: 'യുവർ ആൽഗോരിതം'; എന്താണ് ഇത്, എങ്ങനെ പ്രവർത്തിക്കുന്നു?
ആപ്പിൾ മുതൽ മെറ്റ വരെ; ബെംഗളൂരുവിലെ ഈ ജെൻസി ടെക്കിയുടെ "ഒരു വർഷത്തെ എഐ യാത്ര" വൈറലാകുന്നു