ഐഫോണ്‍ x ജ്യൂസടിച്ച് കുടിച്ചു: വീഡിയോ വന്‍ വൈറല്‍

Published : Sep 07, 2018, 11:20 AM ISTUpdated : Sep 10, 2018, 04:22 AM IST
ഐഫോണ്‍ x ജ്യൂസടിച്ച് കുടിച്ചു: വീഡിയോ വന്‍ വൈറല്‍

Synopsis

കുഴപ്പവുമില്ലാത്ത ഐഫോണ്‍ എക്‌സിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ച ശേഷമാണ് ഇയാള്‍ ഫോണ്‍ മിക്‌സി ജാറിനുള്ളില്‍ ഇടുന്നത്

ഐഫോണ്‍ എക്‌സ് മിക്‌സിക്കുള്ളിലിട്ട് അടിച്ച് പൊടിച്ച് വെള്ളം ചേര്‍ത്ത് കുടിക്കുന്ന വീഡിയോ യൂട്യൂബില്‍ റെക്കോഡുകള്‍ ഭേദിക്കുന്നു. ടെക്റാക്സ് എന്ന് അറിയപ്പെടുന്ന തരസ് മാക്സിമുക്കാണ് ഐഫോണ്‍ എക്‌സ് ജ്യൂസടിച്ച് കുടിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്തത്. 

ഉക്രെയിന്‍കാരനായ മാക്സിമുക് കാലിഫോര്‍ണിയയില്‍ വെച്ചാണ് ഈ കടുംകൈ പരീക്ഷണം നടത്തിയത്. ഒരു കുഴപ്പവുമില്ലാത്ത ഐഫോണ്‍ എക്‌സിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ച ശേഷമാണ് ഇയാള്‍ ഫോണ്‍ മിക്‌സി ജാറിനുള്ളില്‍ ഇടുന്നത്. ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നെ ഐഫോണ്‍ എക്‌സിനെ നെ യന്ത്രം പൊടിച്ച് നല്‍കുന്നുണ്ട്.

ഇങ്ങനെ കിട്ടിയ മിശ്രിതം വെള്ളം ചേര്‍ത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി. അതിനു ശേഷം ലൈഫ് സ്ട്രോ എന്ന മലിനജലത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന സ്ട്രോ ഉപയോഗിച്ച് കുടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് മാക്സിമുക്. വായിലാക്കിയ ദ്രാവകം ഇയാള്‍ തുപ്പിക്കളയുന്നതും വീഡിയോയില്‍ കാണാം.

67ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സുള്ള ഇദ്ദേഹത്തിന്‍റെ യൂട്യൂബ് അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ ഇതുവരെ കണ്ടവരുടെ എണ്ണം 5 ലക്ഷത്തിലെറെ വരും.

PREV
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ