ജിയോ ഫൈബര്‍: വരുന്നത് കിടിലന്‍ ഓഫര്‍

By Web TeamFirst Published Sep 4, 2018, 5:53 PM IST
Highlights

പൂര്‍ണ്ണമായും ഗ്രീന്‍ ഫീല്‍ ഫൈബര്‍ ടു ദ ഹോം പദ്ധതിയാണ് റിലയന്‍സ് ജിയോ ജിഗാഫൈബര്‍ എന്നാണ് ജിയോ അവകാശവാദം.

മുംബൈ: ആഗസ്റ്റ് 15നാണ് റിലയന്‍സ് ജിയോ തങ്ങളുടെ ജിയോ ജിഗാ ഫൈബര്‍ സേവനം റജിസ്ട്രര്‍ ചെയ്തത്. ഈ സേവനം ഔദ്യോഗികമായി സേവനം തുടങ്ങാന്‍ അതിവേഗ പ്രവര്‍ത്തനത്തിലാണ് മുകേഷ് അംബാനിയുടെ ജിയോ ടെലികോം നടത്തുന്നത്. ഇതിനായി പ്രദേശിയ കേബിള്‍ ഓപ്പറേറ്റര്‍മാരുമായുള്ള കണക്ഷന്‍ ഉണ്ടാക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. ജിയോ ജിഗാഫൈബര്‍ സേവനം അവതരിപ്പിക്കുന്നതോടൊപ്പം തന്നെ മുന്‍പ് ജിയോ സേവനം അവതരിപ്പിക്കും പോലെ ഒരു തുടക്ക ഫ്രീ ഓഫര്‍ ഉണ്ടാകും എന്നാണ് സൂചന.

പൂര്‍ണ്ണമായും ഗ്രീന്‍ ഫീല്‍ ഫൈബര്‍ ടു ദ ഹോം പദ്ധതിയാണ് റിലയന്‍സ് ജിയോ ജിഗാഫൈബര്‍ എന്നാണ് ജിയോ അവകാശവാദം. സാധാരണ ഇപ്പോഴത്തെ എല്ലാ ബ്രോഡ്ബാന്‍റ് കണക്ഷനുകളും ഒരു മെയില്‍ സ്ഥലത്തേക്ക് ഫൈബര്‍ കേബിളും തുടര്‍ന്ന് കോപ്പര്‍കേബിള്‍ ഉപയോഗിച്ചുമാണ് കണക്ഷന്‍ നല്‍കുന്നത് എന്നാല്‍ ഇതില്‍ നിന്നും മാറി പൂര്‍ണ്ണമായും നേരിട്ട് വീട്ടിലേക്ക് ഫൈബര്‍ കേബിള്‍ കണക്ഷന്‍ ജിയോ നല്‍കും. ഇത് ഡാറ്റയുടെ ഒഴുക്കില്‍ യാതോരു നഷ്ടവും ഉണ്ടാക്കില്ലെന്നും ബ്രോഡ്ബാന്‍റ് വേഗതയെയും സ്വദീനിക്കുമെന്നും ടെക് സൈറ്റായ ബിജിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊബൈല്‍ ഡാറ്റ സര്‍വീസ് ആരംഭിക്കുമ്പോള്‍ നല്‍കിയതുപോലെ ഫ്രീ ഓഫര്‍ ഫൈബര്‍ സര്‍വീസിലും പ്രതീക്ഷിക്കാം. അതായത് 100 ജിബിയെങ്കിലും ഫ്രീഡാറ്റ ലഭിച്ചേക്കാം എന്നാണ് സൂചന. 100എംബിപിഎസ് ആയിരിക്കും കുറഞ്ഞ ജിയോ ഫൈബര്‍ സ്പീഡ്. ആദ്യത്തെ മൂന്ന് മാസത്തേക്ക് ജിയോ ഫ്രീ ഓഫര്‍ ലഭിച്ചേക്കും എന്നാണ് സൂചന. 

click me!