
മുന്‍ അമേരിക്കന്‍ രഹസ്യന്വേഷണ ഏജന്‍സി ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്നോഡന്‍റെ നേതൃത്വത്തില്‍ പുതിയ മൊബൈല്‍ ആപ്പ്. വ്യക്തികളുടെയും സെലിബ്രേറ്റികളുടെയും, മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതാണ് 'ഹെവന്‍' എന്ന പേരില്‍ ഇറക്കിയിരിക്കുന്ന ആന്‍ഡ്രോയ്ഡ് ആപ്പ്. ഇതിന്‍റെ പബ്ലിക്ക് ബീറ്റപതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.
ഫ്രീഡം പ്രസ് ഫൗണ്ടേഷനും, ഗാര്‍ഡിയന്‍ പ്രോജക്ടും ചേര്‍ന്നാണ് സ്നോഡന്‍റെ നേതൃത്വത്തില്‍ ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ അപ്പിനെക്കുറിച്ച് സമിശ്ര പ്രതികരണമാണ് ഓണ്‍ലൈന്‍ ലോകത്ത് ഉണ്ടാകുന്നത്. സ്നോഡനെ വിശ്വസിക്കുന്നില്ലെന്ന് ചിലര്‍ പറയുമ്പോള്‍. ഹെവന്‍ മികച്ച ആശയമാണെന്ന വാദവും ഉയരുന്നുണ്ട്. 2013 മുതല്‍ റഷ്യയില്‍ ജീവിക്കുന്ന സ്നോഡന്‍, അമേരിക്കയിലെ രഹസ്യവിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിലൂടെയാണ് പ്രശസ്തനായത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam