എല്‍നിനോ വരുന്നു: പ്രളയവും വരള്‍ച്ചയും വീണ്ടും എത്തും

Published : Dec 03, 2018, 12:28 PM ISTUpdated : Dec 03, 2018, 12:30 PM IST
എല്‍നിനോ വരുന്നു: പ്രളയവും വരള്‍ച്ചയും വീണ്ടും എത്തും

Synopsis

ഇതിന് മുന്‍പ് 2015-2016 കാലത്ത് എല്‍ നിനോ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് മണ്‍സൂണ്‍ രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു ഇത്

സൂറിച്ച്: അടുത്തവര്‍ഷത്തെ ലോകത്തിന്‍റെ കാലവസ്ഥയില്‍ വലിയ വ്യതിയാനം ഉണ്ടാക്കി എല്‍ നിനോ പ്രതിഭാസം വീണ്ടും എത്തുമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. 2019 ഫെബ്രുവരി മാസം മുതല്‍ ഈ പ്രതിഭാസം ആരംഭിക്കുമെന്നും. ഇത് ലോകത്തിന്‍റെ ചിലഭാഗങ്ങളില്‍ പേമാരിക്കും പ്രളയത്തിനും കാരണമാകുമെന്നും, ചില സ്ഥലങ്ങളില്‍ കടുത്ത വരള്‍ച്ചയുണ്ടാക്കുമെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. പസഫിക്ക് സമുദ്രത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങളെയാണ് എല്‍ നിനോ എന്ന് പറയാറ് വര്‍ഷങ്ങള്‍ക്കിടയിലാണ് ഈ കാലാവസ്ഥ പ്രതിഭാസം സംഭവിക്കാറ്.

ഇതിന് മുന്‍പ് 2015-2016 കാലത്ത് എല്‍ നിനോ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും കുറവ് മണ്‍സൂണ്‍ രേഖപ്പെടുത്തിയ വര്‍ഷങ്ങളില്‍ ഒന്നായിരുന്നു ഇത്. അതേ സമയം ഗള്‍ഫ് മേഖല പോലുള്ള വരണ്ടുണങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയും ഈ പ്രതിഭാസം സൃഷ്ചിച്ചിരുന്നു.  കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയാത്തതു മൂലം ഭൂമിയുടെ ശരാശരി താപനില സ്വാഭാവികമായി തന്നെ വർധിക്കുന്നത് തുടരുകയാണ്. ഈ സഹചര്യത്തില്‍ എല്‍ നിനോ വര്‍ഷങ്ങള്‍ എത്തുന്നത് ഈ താപനില വർധനവിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. മനുഷ്യരുടെ ഇടപെടല്‍ മൂലമുണ്ടായ കാലാവസ്ഥാ വർധനവാണ് എല്‍ നിനോ പ്രതിഭാസം വർധിക്കുന്നതിനു കാരണമായതെന്നാണ് പൊതുവില്‍ ശാസ്ത്രലോകം വിലയിരുത്തുന്നത്.

2019 ലെ എല്‍ നിനോ മുന്‍പ് ഉണ്ടായതിനേക്കാള്‍ രൂക്ഷമായിരിക്കും എന്ന ഗവേഷകര്‍ പറയുന്നില്ല. എങ്കിലും ഇന്ത്യയിലെ മണ്‍സൂണിന് 20 മുതല്‍ 80 ശതമാനം വരെ മഴക്കുറവ് ഇന്ത്യയില്‍ പല സ്ഥലങ്ങളിലും അനുഭവപ്പെട്ടേക്കാം.ഉത്തരേന്ത്യയില്‍ കടുത്ത ചൂടു കാറ്റിനും ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊടും വരള്‍ച്ചയ്ക്കും എല്‍ നിനോ കാരണമായേക്കാം എന്നുമാണ് മുന്നറിയിപ്പ്.

അതേ സമയം അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഇതിന് നേര്‍ വിപരീതമായ പ്രശ്നമാണ് എല്‍നിനോ ഉണ്ടാക്കുന്നത്.  വടക്കേ അമേരിക്കയുടെ തെക്കന്‍ ഭാഗങ്ങളിലും കനത്ത മഴയാണ് എല്‍ നിനോ സൃഷ്ടിക്കുക. വെള്ളപ്പൊക്കം മൂലമുള്ള നാശ്നഷ്ടങ്ങളാണ് ഈ മേഖലയിലുണ്ടാകുക. വടക്കേ അമേരിക്കയില്‍ ശക്തമായ കാറ്റിനും എല്‍ നിനോ കാരണമാകാറുണ്ട്. യൂറോപ്പില്‍ കനത്ത ചൂടിനും എല്‍നിനോ കാരണമാകാറുണ്ട്.

PREV
click me!

Recommended Stories

വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ
ബഹിരാകാശ രംഗത്ത് റഷ്യയുമായി വൻ ഇടപാടിന് ഇന്ത്യ; ആർഡി-191 സെമി ക്രയോജനിക് എഞ്ചിനുകൾ വാങ്ങും