
ചൈനീസ് സെന്‍സര്‍ഷിപ്പ് അതിജീവിക്കാനുള്ള ഒരു സോഫ്റ്റ്വെയര്‍ ഫേസ്ബുക്ക് വികസിപ്പിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2009 മുതല്‍ ഫേസ്ബുക്ക് ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്. ചൈനയില്‍ ഒരു ബിസിനസ് പങ്കാളിയുണ്ടെങ്കില്‍ ചൈനയില്‍ നിരോധിച്ച ഉള്ളടക്കങ്ങള്‍ ഒഴിവാക്കി ഫേസ്ബുക്ക് ന്യൂസ്ഫീഡ് നല്‍കുന്നതാണ് ഈ സോഫ്റ്റ്വെയര്‍.
ഒരു മൂന്നാം പാര്‍ട്ടി ടൂള്‍ ആയിരിക്കും ഇതെന്നാണ് സൂചന. ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തിയതായി ഫേസ്ബുക്കുമായി അടുത്ത വൃത്തങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറയുന്നു.
വര്‍ഷങ്ങളായി ചൈനീസ് മാര്‍ക്കറ്റില്‍ എത്താന്‍ കഠിനമായ ശ്രമത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ. ഇതിനായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചൈനീസ് ഭാഷവരെ പഠിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വലിയ ബിസിനസ് ഒന്നും ഇല്ലെങ്കിലും സുക്കര്‍ബര്‍ഗ് ഏറ്റവും കൂടുതല്‍ സന്ദര്‍ശനങ്ങള്‍ നടത്തിയ ഒരു രാജ്യം ചൈനയാണ്. എന്നാല്‍ ഫേസ്ബുക്കിന്‍റെ നീക്കത്തോട് ചൈന എങ്ങനെ പ്രതികരിക്കും എന്നതാണ് ടെക് ലോകം ഉറ്റുനോക്കുന്നത്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam