
ജീവനക്കാരായ സ്ത്രീകൾ ഇറക്കം കുറഞ്ഞ സ്കർട്ട് ഇട്ടുവരുന്നതിന് സുക്കര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പുരുഷന്മാരുടെ ശ്രദ്ധപിടിച്ചുപറ്റുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഇടുന്നതിനെ സുക്കര്‍ ശക്തമായി എതിർത്തിരുന്നു.
സുക്കറിന്‍റെ നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പിലാക്കണം, കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി പ്രകടിപ്പിക്കുന്ന നിര്‍ബന്ധം സുക്കര്‍ പ്രകടിപ്പിക്കും.
എന്തെങ്കിലും പ്രധാനപ്പെട്ട വിവരം ചോര്‍ന്നു, എന്ന് അറിഞ്ഞാല്‍ ഉടന്‍ അതുമായി ബന്ധപ്പെട്ട വ്യക്തിക്ക് സുക്കറിന്‍റെ മെയില്‍ എത്തും, ദയവായി വിരമിച്ചോളൂ എന്ന ഒറ്റവരിയായിരിക്കും മെയിലില്‍
'The sec' എന്ന പേരിൽ സക്കർബർഗിന്‍റെ തന്നെ ഒരു ഇന്‍റേണല്‍ നിരീക്ഷണ സംവിധാനം ഉണ്ടായിരുന്നു. ഇവര്‍ ജീവനക്കാരുടെ എല്ലാ പ്രവർത്തികളും എപ്പോഴും നിരീക്ഷണ വിധേയമായിരിക്കും.
ഫേസ്ബുക്കിന്‍റെ സുരക്ഷാ ജീവനക്കാരുടെ പരിശോധനയാണ് ജീവനക്കാർക്ക് സഹിക്കാൻ കഴിയാത്തത്
അർദ്ധരാത്രി ജോലിചെയ്ത് മടങ്ങുമ്പോൾ പോലും ഇതിൽ യാതൊരു പരിഗണനയും ജീവനക്കാർക്ക് ലഭിക്കാറില്ല.
ഫേസ്ബുക്കില്‍ പുതുതായി വരുന്ന ജീവനക്കാർക്ക്, ആദ്യദിനം അവരുടെ രണ്ടാമത്തെ ജന്മദിനമാണ്. അത് എല്ലാവർഷവും ഓഫീസിൽ ആഘോഷിക്കാറുമുണ്ട്. എന്നാൽ ഫെയ്സ്‌ബുക്കിൽ നിന്നും വിരമിച്ചാലോ ആ ദിവസം ആ ജീവകാരന്‍റെ മരണദിനമായാണ് ആഘോഷിക്കുന്നത്.
ആ ജീവനക്കാരന്‍റെ കേടുവന്ന ഐഡി കാർഡിന്റെ കോപ്പി അവർ ഫേസ്ബുക്കിൽ നിന്നും പുറത്തുപോകുകയാണെന്ന് കാണിക്കാൻ പ്രദർശിപ്പിക്കുകയും ചെയ്യും.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam