ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോക്തക്കളുടെ എണ്ണം 130 കോടി

By Web DeskFirst Published Sep 16, 2017, 5:13 PM IST
Highlights

ഫേസ്ബുക്ക് മെസഞ്ചര്‍ ഒരു മാസത്തില്‍ സജീവമായി ഉപയോഗിക്കുന്നവരുടെ എണ്ണം എണ്ണം 130 കോടി കവിഞ്ഞു. അതായത്  ഇന്ത്യയിലെ ജനസംഖ്യയുടെ എണ്ണം. 120 കോടിയായിരുന്നു കഴിഞ്ഞ ഏപ്രിലില്‍  ഉപയോക്താക്കളുടെ എണ്ണം. ഇതോടെ മാസ ഉപയോക്താക്കളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ ഫേസ്ബുക്ക് മെസഞ്ചര്‍ വാട്‌സാപ്പിനൊപ്പം എത്തി. 

കൂടാതെ, ഫേസ്ബുക്ക് ഉപയോക്താക്കളുടെ കഴിഞ്ഞ ജൂണില്‍ 200 കോടി കടന്നു.ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോക്താക്കളുടെ എണ്ണം 2016ലാണ് 100 കോടിയിലെത്തിയത്. ഒമ്പത് മാസത്തിന് ശേഷം ഇത് 120 കോടിയിലെത്തി. അഞ്ച്മാസത്തിന് ശേഷം ഉപയോക്താക്കളുടെ എണ്ണം 130 കോടിയിലേക്ക് കടന്നിരിക്കുന്നു. മെസഞ്ചറില്‍ പുതിയതായി കൊണ്ടുവന്ന പരിഷ്‌കാരങ്ങളാണ് ഇതിന് കാരണം. 

ഇപ്പോള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം  മെസഞ്ചറിന്‍റെ ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന കാര്യത്തില്‍ 5.66 ശതമാനം വളര്‍ച്ചയുണ്ടായി. ഫേസ്ബുക്ക് കഴിഞ്ഞ ഏപ്രിലില്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ചു  70 കോടി മാസ ഉപയോക്താക്കള്‍ ഫോട്ടോഷെയറിംഗ് ആപ്പായ ഇന്‍സ്റ്റാഗ്രാമിനുണ്ട്.

click me!